ഗുജറാത്ത്​, ഹിമാചൽ തെരഞ്ഞെടുപ്പ്​; 30,000 വിവിപാറ്റ്​ യന്ത്രം വാങ്ങും 

ന്യൂഡൽഹി: ജൂലൈയിൽ നടക്കുന്ന ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് െതരഞ്ഞെടുപ്പുകമീഷൻ 30,000 വിവിപാറ്റ്  യന്ത്രങ്ങൾ വാങ്ങും. നിലവിലുള്ള  53,500 െമഷീനുകൾക്ക് പുറമെ പുതിയവ കൂടി എത്തുന്നതോടെ 83,500 യൂനിറ്റുകളാവും. ഗുജറാത്ത്, ഹിമാചൽ  സംസ്ഥാനങ്ങളിലെ  പോളിങ് സ്റ്റേഷനുകളിൽ ഇതു മതിയാവുമെന്ന് കമീഷൻ വൃത്തങ്ങൾ പറഞ്ഞു. ഗുജറാത്ത് നിയമസഭയുടെ കാലാവധി  2018 ജനുവരി 22നും ഹിമാചൽ സഭയുടെ കാലാവധി ജനുവരി ഏഴിനുമാണ് അവസാനിക്കുന്നത്.  ഇൗ സാഹചര്യത്തിൽ ഡിസംബറിൽതന്നെ തെരെഞ്ഞടുപ്പ് നടന്നേക്കും. 

വോട്ട് ചെയ്തത് ആർക്കാണെന്ന് വോട്ടർമാർക്ക് ഉറപ്പുവരുത്താവുന്ന രസീത് നൽകുന്ന (വിവിപാറ്റ്) വോട്ടുയന്ത്രങ്ങൾ ഇലക്ട്രോണിക് വോട്ടുയന്ത്രവുമായി  ബന്ധിപ്പിച്ചാണ് ഉപയോഗിക്കുന്നത്. ഇലക്ട്രോണിക്സ് കോർപറേഷൻ ഒാഫ് ഇന്ത്യയും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമാണ് വോട്ടുയന്ത്രവും വിവിപാറ്റും  നിർമിക്കുന്നത്. 2019ലെ ലോക്സഭ തെരെഞ്ഞടുപ്പിൽ എല്ലാ പോളിങ് സറ്റേഷനുകളിലും വിവിപാറ്റ്  യന്ത്രം ഉപയോഗിക്കാനാണ്  തീരുമാനം. ഇതിനുള്ള തുക കഴിഞ്ഞദിവസം കേന്ദ്രം തെരഞ്ഞെടുപ്പുകമീഷന് അനുവദിച്ചിരുന്നു.

Tags:    
News Summary - voting machine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.