ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തിെനതിരെ നിരവധി രാഷ്ട്രീയ പാർട്ടികൾ പരസ്യമായി രംഗത്തുവന്നതിനിടെ വോട്ട് ചെയ്യുന്നവർക്ക് ശീട്ട് ലഭിക്കുന്ന തരത്തിൽ ഘട്ടംഘട്ടമായി വിവിപാറ്റ് നടപ്പാക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. യന്ത്രവുമായി ബന്ധപ്പെട്ട് പരാതികളുയർന്നതിനിെട വിവാദങ്ങളിൽ കഴമ്പില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആവർത്തിച്ചു.
വോട്ടിങ് യന്ത്രത്തിൽ തകരാറുണ്ടെന്ന് തെളിയിക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ലെന്നും ഇനിയും തെളിവുള്ള പരാതികൾ പരിേശാധിക്കാൻ തയാറാണെന്നും കമീഷൻ വാർത്തകുറിപ്പിൽ കൂട്ടിച്ചേർത്തു. വോട്ടിങ് യന്ത്രങ്ങളിൽ കമീഷന് പൂർണ വിശ്വാസമുണ്ടെന്നും കമീഷൻ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.