ചെന്നൈ: രാജ്യത്തെ പ്രഗല്ഭ െഎ.പി.എസ് ഒാഫിസർമാരിൽ ഒരാളായ തമിഴ്നാട് മുൻ ഡി.ജി.പി യും സി.ബി.െഎ മുൻ ജോയൻറ് ഡയറക്ടറുമായ വി.ആർ. ലക്ഷ്മിനാരായണൻ അന്തരിച്ചു. 91 വയസ് സായിരുന്നു. ചെന്നൈ അണ്ണാനഗറിലെ വസതിയിൽ ഞായറാഴ്ച പുലർച്ച രണ്ടുമണിക്കായിരുന്നു അന്ത്യം. വാർധക്യസഹജമായ അവശതകളാൽ വിശ്രമത്തിലായിരുന്നു. പാലക്കാട് വൈദ്യനാഥപു രം അഡ്വ. വി.വി. രാമചന്ദ്രയ്യരുടെയും നാരായണി അമ്മാളുടെയും മകനാണ്. അന്തരിച്ച മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സഹോദരനാണ്.
1945ൽ ചെന്നൈ ക്രിസ്ത്യൻ കോളജിൽ ഫിസിക്സിൽ ബിരുദം നേടി. 1951 തമിഴ്നാട് ബാച്ചിലെ െഎ.പി.എസ് ഒാഫിസറായ ഇദ്ദേഹം മധുര അസി. സൂപ്രണ്ട് ഒാഫ് പൊലീസ് ആയാണ് ഒൗദ്യോഗിക ജീവിതമാരംഭിച്ചത്. സി.ബി.െഎ ജോ. ഡയറക്ടറായിരിക്കെ അടിയന്തരാവസ്ഥക്കുശേഷം മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിെൻറ നിർദേശാനുസരണം 1977 ഒക്ടോബർ മൂന്നിന് ഇന്ദിര ഗാന്ധിയെ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യാൻ ഡൽഹിയിലെ 10 ജൻപഥ് വീട്ടിലെത്തിയ ലക്ഷ്മിനാരായണൻ രാജീവ് ഗാന്ധിയെ വിളിപ്പിച്ച് അമ്മയോട് കീഴടങ്ങാൻ അഭ്യർഥിക്കുകയായിരുന്നു. നെഹ്റുവിെൻറ മകളും മുൻ പ്രധാനമന്ത്രിയുമായിരുന്ന വ്യക്തി പൊലീസുകാരെൻറ കൈകളാൽ അറസ്റ്റിലാവുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ‘കൈയാമം’ എവിടെയെന്നായിരുന്നു ഇന്ദിര ഗാന്ധിയുടെ ചോദ്യം. താങ്കളുടെ കൈകളിൽനിന്ന് വിശിഷ്ട സേവനത്തിന് രണ്ടുതവണ മെഡലുകൾ വാങ്ങിയിട്ടുണ്ടെന്നും ആയതിനാൽ കൈയാമം വെക്കാൻ കഴിയില്ലെന്നുമാണ് മറുപടി പറഞ്ഞത്. കൈവിലങ്ങ് കൊണ്ടുവരാൻ മറന്നതായും കൂട്ടിച്ചേർത്തു.
അടിയന്തരാവസ്ഥക്കുശേഷം പ്രധാനമന്ത്രിയായ ഇന്ദിര ഗാന്ധി ലക്ഷ്മിനാരായണനെ സി.ബി.െഎ ഡയറക്ടറായി നിയമിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.ജി. രാമചന്ദ്രൻ കേന്ദ്ര സർവിസിൽനിന്ന് തിരിച്ചുവിളിപ്പിച്ച് സംസ്ഥാന ഡി.ജി.പിയായി നിയമിക്കുകയായിരുന്നു.
അടുത്ത സുഹൃത്തുക്കൾ ‘വി.ആർ.എൽ’ എന്നും കുടുംബാംഗങ്ങൾ ‘ലക്ഷ്മൺ’ എന്നുമാണ് വിളിച്ചിരുന്നത്. തമിഴ്നാട്ടിൽ മുഖ്യമന്ത്രിമാരായിരുന്ന കാമരാജ്, സി.എൻ. അണ്ണാദുെരെ, എം.ജി.ആർ, കരുണാനിധി എന്നിവരുമായി അടുത്തിടപഴകാൻ അവസരം കിട്ടി. 1985ൽ സർവിസിൽനിന്ന് വിരമിച്ചശേഷം ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കേരളത്തിൽ പ്രളയമുണ്ടായപ്പോഴും ഇദ്ദേഹം സഹായമെത്തിച്ചിരുന്നു. മക്കൾ: സുരേഷ്, ഉഷാരവി, സീത. ചൊവ്വാഴ്ച അണ്ണാനഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്ക്കാരച്ചടങ്ങ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.