ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലൻഡ് വി.വി.െഎ.പി ഹെലികോപ്ടർ ഇടപാടിൽ സി.ബി.െഎ അറസ്റ്റ് ചെയ്തതിനെ തുടർന്ന് കസ്റ്റഡിയിൽ കഴിയുന്ന ബ്രിട്ടീഷുകാരനായ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ കള്ളപ്പണ തട്ടിപ്പ് കേസിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും (ഇ.ഡി) അറസ്റ്റ് ചെയ്തു.
പ്രത്യേക കോടതി ജഡ്ജി അരവിന്ദ് കുമാറിന് മുന്നിൽ ഹാജരാക്കിയ മിഷേലിനെ ഇ.ഡി 15 ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. കോടതിമുറിക്കകത്തുവെച്ച് 15 മിനിറ്റ് മിഷേലിനെ ചോദ്യംചെയ്യാൻ കോടതി ഇ.ഡിക്ക് അനുമതി നൽകി. തുടർന്നായിരുന്നു അറസ്റ്റ്. ഇൗ മാസം നാലിന് യു.എ.ഇയിൽ വെച്ച് സി.ബി.െഎയാണ് മിഷേലിനെ ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. തൊട്ടടുത്ത ദിവസം കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. തുടർന്ന് കസ്റ്റഡി നീട്ടി. ഇൗ മാസം 19ന് മിഷേൽ നൽകിയ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാതിരുന്ന കോടതി 28വരെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
2010 ഫെബ്രുവരി എട്ടിന് ഒപ്പുവെച്ച അഗസ്റ്റ കോപ്ടർ കരാറിലൂടെ ഖജനാവിന് 398.21 ദശലക്ഷം യൂറോ (2666 കോടി രൂപ) നഷ്ടമുണ്ടായെന്നാണ് സി.ബി.െഎ കണ്ടെത്തൽ. 2016 ജൂണിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ക്രിസ്ത്യൻ മിഷേൽ 30 ദശലക്ഷം യൂറോ (225 കോടി) കമീഷനായി കൈപ്പറ്റിയെന്നും സി.ബി.െഎ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.