ന്യൂഡൽഹി: ഓരോ മണ്ഡലത്തിലെയും 50 ശതമാനം വി.വി പാറ്റ് സ്ലിപ്പുകൾ എണ്ണുന്നത് രാജ്യത്തെ തെ രഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കുമെന്ന് വ്യക്തമാ ക്കി പ്രതിപക്ഷപാർട്ടികൾ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. വി.വി പാറ്റ് രസീതുകള്‍ എണ്ണി തീര്‍ക്കുന്നതിന് അഞ്ച് ദിവസം കാത്തിരിക്കാന്‍ തയാറാണെന്നും പ്രതിപക്ഷം സത്യവാ ങ്മൂലത്തില്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് നടപടിയുടെ സത്യസന്ധത ഉറപ്പാക്കാൻ ഇത് വലിയ കാലതാമസമല്ല.
കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചാൽ 50 ശതമാനം വി.വിപാറ്റുകൾ എണ്ണാൻ മൂന്നു ദിവസം മതി. വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കു ശേഷമാണ് എല്ലാ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളിലും വി.വിപാറ്റ് യന്ത്രം ഉറപ്പാക്കാൻ കഴിഞ്ഞത്. ഇതിെൻറ ലക്ഷ്യം കാണണമെങ്കിൽ ഫലപ്രദമായി ഉപയോഗിക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
50 ശതമാനം വി.വി പാറ്റ് സ്ലിപ്പുകളെണ്ണുന്നത് ഫലപ്രഖ്യാപനം ആറു ദിവസം വൈകിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. 50 ശതമാനം വി.വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, ടി.ഡി.പി, എൻ.സി.പി, സി.പി.എം, സി.പി.ഐ, ഡി.എം.കെ തുടങ്ങി 21 പ്രതിപക്ഷപാർട്ടികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. സത്യവാങ്മൂലം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
ഒാരോ നിയമസഭാ മണ്ഡലത്തിലും തെരഞ്ഞെടുത്ത ഒരു ബൂത്തിലെ വി.വിപാറ്റ് സ്ലിപ്പുകൾ മാത്രം എണ്ണാൻ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചിരുന്നു. ഇത് ആകെ പോൾചെയ്യുന്ന വോട്ടിെൻറ 0.44 ശതമാനം മാത്രമാണെന്നും തെരഞ്ഞെടുപ്പ് വിശ്വാസ്യത ഉറപ്പാക്കാനുള്ള നടപടിയുടെ പ്രസക്തിതന്നെ ചോദ്യം ചെയ്യുന്ന നിലപാടാണിതെന്നും പ്രതിപക്ഷം കോടതിയിൽ ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.