ന്യൂഡൽഹി: ലോക്ഡൗണിൽ ജോലി നഷ്ടമായവർക്കായി കേന്ദ്രസർക്കാറിെൻറ പുതിയ പദ്ധതി വരുന്നു. അടൽ ബീമ വ്യക്തി കല്യാൺ യോജന എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ലോക്ഡൗൺ മൂലം ജോലി നഷ്ടമായവർക്ക് മൂന്ന് മാസത്തേക്ക് പകുതി ശമ്പളം നൽകുന്നതാണ് കേന്ദ്രത്തിെൻറ പദ്ധതി. എംപ്ലോയ്മെൻറ് സ്റ്റേറ്റ് ഇൻഷൂറൻസ് കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. 44,000 കോടിയാണ് ഇതിനായി ചെലവഴിക്കുക.
നിലവിൽ പദ്ധതിക്ക് വലിയ പ്രതികരണമില്ല. എങ്കിലും പരസ്യങ്ങളിലൂടെ കൂടുതൽ പേരിൽ ഇതേ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ശ്രമം. അതിലൂടെ കൂടുതൽ പേരിലേക്ക് പദ്ധതി എത്തിക്കാൻ കഴിയുമെന്ന് തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
കോവിഡിനെ തുടർന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗണിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ പദ്ധതിയുമായി സർക്കാർ രംഗത്തെത്തുന്നത്. ലോക്ഡൗണിൽ അന്തർ സംസ്ഥാന തൊഴിലാളികളുൾപ്പടെ ദുരിതത്തിലായത് സർക്കാറിെൻറ പ്രതിഛായ മോശമാകുന്നതിന് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.