ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കമാകുന്നതിൽ സന്തോഷമുണ്ടെന്ന് മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ.അദ്വാനി. ക്ഷേത്ര നിർമാണത്തിനായി പ്രവർത്തിക്കാനായതിൽ വളരെ സന്തോഷമുണ്ടെന്നും പ്രത്യേക വിഡിയോയിലൂടെ അദ്ദേഹം പറഞ്ഞു.
'1990-ലെ രഥയാത്രയിലൂടെ രാമജന്മഭൂമി പ്രസ്ഥാനത്തിൽ ഒരു നിർണായക പങ്കുവഹിക്കാൻ സാധിച്ചത് ഞാൻ ഓർക്കുന്നു. ഇന്ത്യയുടെ സംസ്കാരത്തിൽ ശ്രീരാമന് പ്രധാനസ്ഥാനമാണുള്ളത്. രാമക്ഷേത്ര നിർമ്മാണം എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാകുമെന്നും രാജ്യത്തിന് ഐശ്വര്യം പകരുമെന്നും വിശ്വസിക്കുന്നു. ഇന്ത്യയുടെ ശക്തമായ പ്രതീകമായി രാമക്ഷേത്രം മാറുമെന്നെനിക്കുറപ്പുണ്ട്.'- അദ്വാനി പറഞ്ഞു.
രഥയാത്രയിലൂടെ ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ ഇളക്കി മറിച്ച എൽ.കെ.അദ്വാനി രാമജന്മഭൂമി പ്രക്ഷോഭത്തിൻെറ മുഖമായിരുന്നു. എന്നാൽ അദ്വാനിയെ ക്ഷേത്രത്തിൻെറ തറക്കല്ലിടൽ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് വലിയ വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.