ന്യൂഡൽഹി: ശതകോടീശ്വരൻമാരുടെ വായ്പകൾ കേന്ദ്രസർക്കാർ എഴുതി തള്ളുകയാണെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ. 10 കോടിയുടെ വായ്പയും അഞ്ച് ലക്ഷം കോടിയുടെ നികുതിയും ഇത്തരത്തിൽ എഴുതി തള്ളിയെന്ന് കെജ്രിവാൾ പറഞ്ഞു. പാവങ്ങൾക്ക് നികുതി ചുമത്തുന്ന കേന്ദ്രസർക്കാർ സമീപനത്തേയും അദ്ദേഹം വിമർശിച്ചു.
പെട്രോൾ-ഡീസൽ നികുതിയായി കേന്ദ്രസർക്കാർ പിരിച്ചെടുക്കുന്നത് 3.5 ലക്ഷം കോടിയാണ്. എന്നാൽ, സൗജന്യ വിഭ്യാഭ്യാസം, ആരോഗ്യപരിരക്ഷ തുടങ്ങിയ സൗകര്യങ്ങൾ ജനങ്ങൾക്ക് നൽകാൻ അവർക്ക് താൽപര്യമില്ല.
പട്ടാളക്കാർക്ക് പോലും പെൻഷൻ നൽകാൻ ഫണ്ടില്ലെങ്കിൽ കേന്ദ്രസർക്കാർ എന്തു ചെയ്യും. ഇത് അവരുടെ ധനകാര്യ മാനേജ്മെന്റിന്റെ പോരായ്മയാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.