representative image

ലോക്കല്‍ ട്രെയിനില്‍ നഷ്ടപ്പെട്ട പേഴ്‌സ് തിരിച്ചുകിട്ടി; 14 വര്‍ഷത്തിനു ശേഷം, ചില്ലിക്കാശ് കുറയാതെ!

മുംബൈ: 14 വര്‍ഷത്തിനുശഷം ലോക്കല്‍ ട്രെയിനില്‍ നഷ്ടപ്പെട്ട പേഴ്‌സ് ഉടമസ്ഥന് തിരിച്ചു കിട്ടി. അതും ചില്ലിക്കാശ് നഷ്ടപ്പെടാതെ!

ഹേമന്ദ് പഡാല്‍ക്കര്‍ എന്നയാളുടെ പേഴ്‌സ് 2006ല്‍ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് - പന്‍വേല്‍ യാത്രക്കിടെയാണ് നഷ്ടമായത് -സംഭവം വിവരിച്ച് ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് (ജി.ആര്‍.പി.) ഉദ്യോഗസ്ഥന്‍ പറയുന്നു. പേഴ്‌സില്‍ സൂക്ഷിച്ചിരുന്ന 900 രൂപയോടെ മാസങ്ങള്‍ക്ക് മുമ്പ് മോഷ്ടാവിനെ പിടികൂടുകയായിരുന്നെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

പേഴ്‌സ് ലഭിച്ച കാര്യം ഹേമന്ദിനെ ഏപ്രിലില്‍ അറിയിച്ചിരുന്നു. കോവിഡ് ലോക്ഡൗണ്‍ കാരണം ഇതുവരെ പേഴ്‌സ് തിരികെ വാങ്ങാന്‍ പോകാന്‍ സാധിച്ചിരുന്നില്ല. ലോക്ഡൗണ്‍ ഇളവ് ചെയ്തതോടെ പനവേല്‍ സ്വദേശിയായ ഹേമന്ദ് ജി.ആര്‍.പി ഓഫീസിലെത്തി പേഴ്‌സ് ഏറ്റുവാങ്ങി.

പേഴ്‌സില്‍ 900 രൂപയുണ്ടായിരുന്നു. 2016ല്‍ നിരോധിച്ച 500 രൂപയുടെ നോട്ടും അതിലുണ്ടായിരുന്നു. 300 രൂപയാണ് ജി.ആര്‍.പി ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ തിരികെ നല്‍കിയത്. സ്റ്റാമ്പ് പേപ്പര്‍ ജോലികള്‍ക്കായി 100 രൂപ കുറച്ചു. പഴയ നിരോധിച്ച 500 രൂപ നോട്ടിന് പകരം പുതിയ നോട്ട് മാറ്റി നല്‍കാമെന്നും പറഞ്ഞിട്ടുണ്ട് -ഹേമന്ദ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് സന്തോഷം പങ്കുവെച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.