ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ അഴിമതി ആരോപണം നേരിടുമ്പോൾ 2011ൽ ഷാരൂഖ് ഖാനും സമീർ വാങ്കഡെയും തമ്മിലുണ്ടായ ഉരസൽ വാർത്തയാകുന്നു. 2011ല്‍ വിമാനത്താവളത്തിലെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറായിരുന്നു വാങ്കഡെ.
2011 ജൂലൈയിലാണ് സംഭവം. ഹോളണ്ട്, ലണ്ടന്‍ യാത്ര കഴിഞ്ഞ് മുംബൈ വിമാനത്താവളത്തില്‍ കുടുംബത്തോടൊപ്പം തിരിച്ചെത്തിയപ്പോഴാണ് ഷാരൂഖിനെ വാങ്കഡെ തടഞ്ഞത്. നികുതി അടക്കേണ്ട വസ്തുക്കളുടെ വിവരം വെളിപ്പെടുത്തിയില്ലെന്ന കാരണത്താലായിരുന്നു അത്.
ഇരുപതോളം ബാഗുകളുമായാണ് ഷാരൂഖും കുടുംബവും അന്ന് വിദേശയാത്ര കഴിഞ്ഞ് എത്തിയത്. ഹോളണ്ട്, ഇംഗ്ളണ്ട് ടൂർ കഴിഞ്ഞെത്തിയതായിരുന്നു കുടുംബം. നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ ബാഗുകള്‍ പരിശോധിച്ചത് കൂടാതെ ഷാരൂഖിനെ വാങ്കഡെയും സംഘവും മണിക്കൂറുകൾ ചോദ്യം ചെയ്തു. അന്ന് 1 .5 ലക്ഷം രൂപയാണ് കസ്റ്റംസ് തീരുവയായി അടക്കാൻ വാങ്കഡെ ആവശ്യപ്പെട്ടത്. ഡ്യൂട്ടിയടച്ചതിന് ശേഷമാണ് ഷാരൂഖും കുടുംബവും വിമാനത്താവളം വിട്ടത്.
വിമാനത്താവളത്തിലെ ചുമതല വഹിക്കവെ നിരവധി സെലിബ്രിറ്റികളെ വാങ്കഡെ തടഞ്ഞിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ അനുഷ്‌ക ശര്‍മ, മിനിഷ ലാംബ, ഗായകന്‍ മിക സിങ് തുടങ്ങിയവരെയും വാങ്കഡെ തടഞ്ഞിട്ടുണ്ട്. കണക്കില്‍പ്പെടാത്ത നാല്‍പ്പതു ലക്ഷം വിലമതിക്കുന്ന വജ്രാഭരണം കൊണ്ടുവന്നെന്ന് ആരോപിച്ചായിരുന്നു ടൊറന്റോയില്‍നിന്ന് മുംബൈയിലെത്തിയ അനുഷ്‌കയെ വാങ്കഡെ തടഞ്ഞത്. ഫെമ നിയമം അനുവദിക്കുന്നതിലും അധികം വിദേശ കറന്‍സി കൊണ്ടുവന്നതിനായിരുന്നു മിക സിങ്ങിനെ തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.