ന്യൂഡൽഹി: നിർഭയ കേസ് പ്രതി അക്ഷയ് കുമാറിൽനിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ കോടതിയിൽ. ബിഹാർ ഒൗറംഗബ ാദിലെ കോടതിയിലാണ് ഹരജി നൽകിയത്. മാർച്ച് 20നാണ് നിർഭയ കേസിൽ പ്രതികളായ നാലുപേരെ തൂക്കികൊല്ലുക.
തൂക്കിക്കൊല്ലുന്നതിന് മുമ്പ് വിവാഹമോചനം വേണെമന്നും, വിധവയായി ജീവിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. ഹരജി വ്യാഴാഴ്ച പരിഗണിക്കും. എെൻറ ഭർത്താവ് നിരപരാധിയാണ്. തൂക്കികൊല്ലുന്നതിന് മുമ്പ് എനിക്ക് നിയമപരമായി വിവാഹമോചനം വേണം -ഭാര്യ പറയുന്നു.
ഭർത്താവ് കൂട്ട ബലാത്സംഗകേസിൽ പ്രതിയായതിനാൽ യുവതിക്ക് നിയമപരമായി വിവാഹമോചനം അനുവദിക്കാൻ കഴിയുമെന്ന് ഡൽഹി തീസ് ഹസാരി കോടതിയിലെ മുതിർന്ന അഭിഭാഷകൻ പറഞ്ഞു.
നിർഭയ കേസിലെ പ്രതികളായ മുകേഷ് സിങ്, പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് കുമാർ സിങ് എന്നിവർ നിലവിൽ തീഹാർ ജയിലിലാണ് കഴിയുന്നത്. വിധി നടപ്പാക്കുന്നത് നീട്ടിവെക്കാനായി പ്രതികൾ പല നീക്കങ്ങളും നടത്തിയിരുന്നു. ഇതേ തുടർന്ന് രണ്ടുതവണ വധശിക്ഷ മാറ്റിവെക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.