മധ്യപ്രദേശിൽ പിടികിട്ടാപ്പുള്ളിയെയും കൂട്ടാളിയേയും മരിച്ച നിലയിൽ കണ്ടെത്തി

ഗ്വാളിയോർ: തലക്ക് 10,000 രൂപ വില പ്രഖ്യാപിച്ച പിടികിട്ടാപുള്ളിയേയും കൂട്ടാളിയേയും മധ്യപ്രദേശിലെ ഗ്വാളിയോറിൽ മരിച്ച നിലയിൽ കണ്ടെത്തി.

ജിഗോറയിലെ ധർമ്മപുര ഗ്രാമത്തിൽ നിന്ന് രണ്ട് ശവശരീരങ്ങൾ കണ്ടെത്തിയെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് എത്തുകയായിരുന്നു. രണ്ടു പേരിൽ ഒരാൾ തലക്ക് 10,000 രൂപ വില പറഞ്ഞ പിടികിട്ടാപുള്ളിയാണെന്ന് പൊലീസ് സുപ്രണ്ട് പറഞ്ഞു.

ഗ്രാമവാസികളുമായി ഉണ്ടായ സംഘർഷത്തിനിടെയാണ് ഇരുവരും മരിച്ചതെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായും എസ്.പി കൂട്ടിചേർത്തു.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

Tags:    
News Summary - Wanted Criminal, Aide Killed By Villagers In Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.