ലഖ്നോ: ഉത്തർപ്രദേശിലെ സുന്നി, ശിയ വഖഫ് ബോർഡുകൾ ലയിപ്പിച്ച് മുസ്ലിം വഖഫ് ബോർഡ് രൂപവത്കരിക്കും. പാഴ്ച്ചെലവ് ഒഴിവാക്കാനാണ് ഇൗ തീരുമാനമെടുത്തതെന്ന് സംസ്ഥാന വഖഫ് മന്ത്രി മുഹ്സിൻ റാസ അറിയിച്ചു. സുന്നി, ശിയ വഖഫ് ബോർഡുകൾക്കെതിരെ അഴിമതി ആരോപണമുണ്ടെന്നും ഇവ പിരിച്ചുവിടുമെന്നും മന്ത്രി പറഞ്ഞു. പുതിയ വഖഫ് ബോർഡിൽ ഇരു വിഭാഗങ്ങളിൽനിന്നുമുള്ള അംഗങ്ങളുണ്ടാകും.
നിയമവകുപ്പ് ഇത് പരിശോധിച്ച് പുതിയ വഖഫ് ബോർഡ് രൂപവത്കരിക്കും. യു.പിയിലും ബിഹാറിലും ഒഴികെ മറ്റു സംസ്ഥാനങ്ങളിൽ ഒരു വഖഫ് ബോർഡ് മാത്രമേ നിലവിലുള്ളൂ. രണ്ട് വഖഫ് ബോർഡുകൾ നിയമവിരുദ്ധമാണെന്നും മന്ത്രി റാസ കൂട്ടിച്ചേർത്തു. പ്രത്യേക സുന്നി, ശിയ വഖഫ് ബോർഡുകൾ രൂപവത്കരിക്കാൻ വ്യവസ്ഥയില്ലെന്നും 2015ൽ അഞ്ചുവർഷത്തെ കാലയളവിലാണ് ഇവ രൂപവത്കരിച്ചതെന്നും ശിയ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.