ബംഗളൂരു: ഹിമാലയത്തിൽ വൻ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് പഠനം. റിക്ടർ സ്കെയിൽ 8.5ഉം അതിന് മുകളിലോ തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പമുണ്ടാവുണെന്നാണ് പഠനം. ഉത്തരാഖണ്ഡ് മുതൽ പശ്ചിമ നേപ്പാൾ വരെയുള്ള മേഖലയിലാണ് ഭൂകമ്പ ഭീഷണി നിലനിൽക്കുന്നത്.
ബംഗളൂരുവിലെ ജവഹർലാൻ നെഹ്റു സെൻറർ ഫോർ സയിൻറിഫിക് റിസേർച്ചിലെ ശാസ്ത്രജ്ഞനായ സി.പി രാജേന്ദ്രെൻറ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. 14-15 നൂറ്റാണ്ടുകളിൽ സമാനമായൊരു ഭൂകമ്പം മേഖലയിൽ ഉണ്ടായതായും പഠനത്തിൽ വ്യക്തമാക്കുന്നു.
1315നും 1440നും ഇടയിൽ 8.5 തീവ്രവത രേഖപ്പെടുത്തിയ ഭൂകമ്പം ഹിമാലയൻ മേഖലയിലുണ്ടായിട്ടുണ്ട്. സമാനമായ സ്ഥിതിയായിരിക്കും ആവർത്തിക്കുക. എന്നാൽ, ഇപ്പോൾ ഹിമാലയൻ മേഖലയിലെ ജനസംഖ്യയും നിർമാണ പ്രവർത്തനങ്ങളും വർധിച്ചിട്ടുണ്ട്. ഇത് സ്ഥിതി കൂടുതൽ രൂക്ഷമാകും. ഇന്ത്യൻ ഗവേഷകരുടെ കണ്ടെത്തലുകളെ അമേരിക്കയിലെ കൊളറാഡോ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ റോജർ ബിൽഹാം പിന്തുണക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.