ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അറസ്റ്റ് വാറണ്ട്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് അസമിലെ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
ജാമ്യം കിട്ടുന്ന വകുപ്പു പ്രകാരമാണ് വാറണ്ട്. ഏപ്രിൽ 23 ന് ഡൽഹി മുനിസിപ്പൽ കോർപറേഷനിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചരണവുമായി തിരിക്കലായതിനാലാണ് മുഖ്യമന്ത്രി കോടതിയിൽ ഹാജരാകാതിരുന്നത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളുള്ളതിനാൽ കെജ്രിവാളിന് ഡൽഹി വിട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹത്തിെൻറ അഭിഭാഷകൻ അറിയിച്ചു.
നരേന്ദ്രമോദിക്ക് 12ാം ക്ലാസ് യോഗ്യതയാണുള്ളത്. അദ്ദേഹത്തിെൻറ ബിരുദം വ്യാജമാണെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ അസമിലെ ബി.ജെ.പി നേതാവ് സൂര്യ റോങ്ഫർ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കേസ് മാർച്ച് എട്ടിന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.