ന്യൂഡൽഹി: 2009ലെ തന്‍റെ പ്രസംഗം പങ്കുവെച്ചുള്ള നടൻ സിദ്ധാർഥിന്‍റെ ട്വീറ്റ് വൈറലാകുന്നു. 2009ൽ ഒരു ബിസിനസ് സ്കൂളിൽ വെച്ചുള്ള തന്‍റെ പ്രസംഗം പങ്കുവെച്ച് സിദ്ധാർഥ് ട്വീറ്റ് ചെയ്തിങ്ങനെ: ''എന്‍റെ പ്രസംഗത്തിന് ശേഷം പരാതിയും ഭീഷണിയും ലഭിക്കാതിരുന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു. ഒരു അഭിപ്രായം പറഞ്ഞതിനും ചോദ്യങ്ങൾ ചോദിച്ചതിനും ആരും എന്നെ ആക്രമിച്ചില്ല. ഇന്ത്യ മാറിപ്പോയി. നമ്മുടെ കൺമുന്നിൽ െവച്ചാണ് ഇത് മാറിയത്. എന്‍റെ ചോദ്യമിതാണ്, ഇതിനെക്കുറിച്ച് നമ്മൾ എന്താണ് ചെയ്യാൻ പോകുന്നത്?''.
2009ൽ പ്രസംഗത്തിനിടെ ആന്ധ്ര പ്രദേശ് സർക്കാറിനെതിരെയും മാധ്യമങ്ങൾക്കെതിരെയുമെല്ലാം സിദ്ധാർഥ് വിമർശനമുന്നയിക്കുന്നുണ്ട്. കേന്ദ്രസർക്കാറിനെതിരെയും ബി.ജെ.പിക്കെതിരെയും വിമർശനമുന്നയിച്ചതിന് സിദ്ധാർഥിനെതിരെ പലകുറി സൈബർ ആക്രമണം അരങ്ങേറിയിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന്‍റെ പുതിയ പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.