വിവാഹ ദിനത്തിൽ നവദമ്പതികൾക്ക് പെട്രോളും ഗ്യാസ് സിലിണ്ടറും സമ്മാനമായി നൽകി കൂട്ടുകാർ. ഇത്രയും വിലപിടിച്ച സമ്മാനം ലഭിച്ചതിലുള്ള സന്തോഷം വധൂവരന്മാരും പങ്കുവച്ചു. ചെന്നൈയിലാണ് വിവാഹസമ്മാനമായി കാര്‍ത്തിക്-ശരണ്യ ദമ്പതികള്‍ക്ക് 'വിലയേറിയ' സമ്മാനം ലഭിച്ചത്. വളരെ ആലോചിച്ച ശേഷമാണ് ഇത്തരമൊരു സമ്മാനം നല്‍കാന്‍ തയ്യാറായതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സമ്മാനം നൽകുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായിട്ടുണ്ട്.
രാജ്യത്ത് ഇന്നും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പെട്രോളിന് 31 പൈസയും ഡീസലിന് 35 പൈസയുമാണ് വർധിപ്പിച്ചത്. രാജസ്ഥാനിലെ ശ്രീഗംഗ നഗറിലാണ് ഏറ്റവും ഉയർന്ന വില. പെട്രോളിന് 100.82 രൂപയും ഡീസലിന് 92.83 രൂപയും. തുടർച്ചയായി പതിനൊന്നാം ദിവസമാണ് ഇന്ധന വില വർധിക്കുന്നത്.
Couple gets Petrol, Gas Cylinder and Onions as a Wedding Gift in Tamilnadu. pic.twitter.com/Wczs2EgQSx
— Shivangi Thakur (@thakur_shivangi) February 18, 2021
കേരളത്തിൽ എല്ലാ ജില്ലകളിലും 90 രൂപക്ക് മുകളിലാണ് പെട്രോൾ വില. തിരുവനന്തപുരത്ത് യഥാക്രമം 92.07 രൂപയും 86.62 രൂപയുമാണ്. എക്സ്ട്രാ പ്രീമിയം പെട്രോളിന് തിരുവനന്തപുരത്ത് 95.60 രൂപയായി. െകാച്ചിയിൽ പെട്രോളിന് 90.08 രൂപയും ഡീസലിന് 84.70 രൂപയും കോഴിക്കോട് 90.46, 85.10 എന്നിങ്ങനെയുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.