ന്യൂഡൽഹി: യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. കഴിഞ്ഞ മാസം സമാന രീതിയിൽ യമുനയിലെ ജലനിരപ്പ് ക്രമാതീതമായ വിധം ഉയരുകയും നദീതീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. നിരവധി വീടുകൾക്കും നാശനഷ്ടം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും യമുനയിലെ ജലനിരപ്പ് അപകടനിലക്ക് മുകളിലെത്തുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി നദിയുടെ സമീപപ്രദേശങ്ങളിൽ തുടരുന്ന കനത്ത മഴയാണ് ഉയർന്ന ജലനിരപ്പിന് കാരണമെന്നാണ് നിഗമനം. കഴിഞ്ഞ മാസം രേഖപ്പെടുത്തിയ 207 അടി ജലനിരപ്പിലേക്ക് ഇത്തവണയെത്താൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. ഹിമാചലിൽ തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലും യമുനയിലെ ജലനിരപ്പിനെ ബാധിക്കാനിടയുള്ളതിനാൽ പ്രദേശവാസികൾക്ക് സർക്കാർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ നേരിയ തോതിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെങ്കിലും നിലവിൽ സാഹചര്യം നിയന്ത്രണത്തിലാണ് എന്നാണ് റിപ്പോർട്ട്.
നാൽപത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയായിരുന്നു ജൂലൈയിൽ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.