ന്യൂഡൽഹി: എട്ടു ദിവസം മുമ്പ് ഹനുമാൻ ജയന്തി ഘോഷയാത്രയിൽ സംഘർഷമുണ്ടായ വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരിയിൽ സമാധാനത്തിനായി ഇരുസമുദായങ്ങളും പങ്കെടുത്ത തിരംഗ യാത്ര. കനത്ത സുരക്ഷയോടെയാണ് പ്രാദേശിക സമാധാന കമ്മിറ്റി മുൻകൈയെടുത്ത് തിരംഗ യാത്ര സംഘടിപ്പിച്ചത്. ശനിയാഴ്ച ജഹാംഗീർപുരിയിൽ ചേർന്ന അമൻ (സമാധാന)കമ്മിറ്റി യോഗത്തിലാണ് യാത്രക്ക് അന്തിമ രൂപം നൽകിയത്. ഇരുസമുദായങ്ങളിലുമുള്ള അമൻ കമ്മിറ്റിയിലെ അംഗങ്ങൾ പരസ്പരം ആശ്ലേഷിക്കുകയും സമാധാനം നിലനിർത്താൻ തീരുമാനിക്കുകയും ചെയ്തു.
ജഹാംഗീർപുരി സാധാരണനിലയിലേക്ക് മടങ്ങാൻ ജനം ആഗ്രഹിക്കുന്നുവെന്ന് വടക്കു പടിഞ്ഞാറൻ ഡൽഹി ഡി.സി.പി ഉഷ രംഗ്നാനി പറഞ്ഞു. അതേ സമയം ബുൾഡോസറുകൾ ഇടിച്ചു നിരത്തിയ 'സി' ബ്ലോക്കിലേക്കുള്ള വഴി തടഞ്ഞ് കുശാൽ ചൗക്കിൽ സ്ഥാപിച്ച ബാരിക്കേഡുകളും പൊലീസ് സന്നാഹങ്ങളും തുടരുകയാണ്. പ്രദേശവാസികളല്ലാത്തവരെ അവിടേക്ക് പ്രവേശിപ്പിക്കാൻ പൊലീസ് അനുവദിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.