റാ​യ്ബ​റേ​ലി​യി​ൽ രാ​ഹുലിന്‍റെ പ്രചാരണത്തിൽ വയനാടൻ എം.എൽ.എമാരും

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം.​എ​ൽ.​എ​മാ​രാ​യ എ.​പി. അ​നി​ൽ​കു​മാ​ർ, അ​ഡ്വ.​ടി. സി​ദ്ദീ​ഖ്, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ റാ​യ്ബ​റേ​ലി​യി​ൽ എ​ത്തി.

മ​ണ്ഡ​ല​ത്തി​ലെ ലാ​ൽ​ഗ​ഞ്ച്, ശ​രേ​ണി, ഗു​രു​പ​ക്ഷ്കെ​ഞ്ച് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശി​ച്ച എം.​എ​ൽ.​എ​മാ​ർ വി​വി​ധ പ​രി​പാ​ടി​ക​ളി​ലും കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​യെ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള പ്ര​യാ​ണ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ റാ​യ്ബ​റേ​യി​ലെ സ്ഥാ​നാ​ർ​ഥി​ത്വം ഏ​റെ ശ​ക്തി​പ​ക​ർ​ന്ന ഒ​ന്നാ​ണെ​ന്ന് കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് അ​ഡ്വ.​ടി. സി​ദ്ദീ​ഖ് പ​റ​ഞ്ഞു.

18 വ​രെ സം​ഘം റാ​യ്ബ​റേ​ലി​യി​ൽ ഉ​ണ്ടാ​കും. കോ​ൺ​ഗ്ര​സ് ഉ​രു​ക്കു​കോ​ട്ട​യാ​യ റാ​യ്ബ​റേ​ലി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം ഹി​ന്ദി ഹൃ​ദ​യ​മേ​ഖ​ല​ക​ളി​ൽ വ​ലി​യ സ്വാ​ധീ​നം ഉ​ണ്ടാ​ക്കി​യെ​ന്നും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ.​പി. അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. 

Tags:    
News Summary - Wayanad MLAs in Rahul's campaign in Rae Bareli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.