'ഞങ്ങളൊന്ന്'; ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി വേദിപങ്കിട്ട് ഗെഹ്ലോട്ടും സചിൻ പൈലറ്റും

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ മഞ്ഞുരുകുന്നതിന്റെ സൂചനകൾ നൽകി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മുൻ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റും ഒരേ വേദിയിൽ. ഭാരത് ​ജോഡോ യാത്ര രാജസ്ഥാനിൽ എത്തുന്നതിന് മുന്നോടിയായാണ് ഇരുവരും ഒരേ വേദിയിലെത്തിയത്. യാത്രയെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി പാർട്ടി ആസ്ഥാനത്ത് നടത്തിയ യോഗത്തിൽ ഇരുവരും പ​ങ്കെടുക്കുകയും ഇതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കകുകയും ചെയ്തു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും പാർട്ടി ആസ്ഥാനത്ത് എത്തിയിരുന്നു.

രാഹുൽ ഗാന്ധി ഞങ്ങൾ പാർട്ടിയുടെ അവിഭാജ്യഘടങ്ങളാണെന്ന് പറഞ്ഞാൽ അത് അങ്ങനെ തന്നെയാണ്. എല്ലാ പ്രവർത്തകരും പാർട്ടിയുടെ അവിഭാജ്യഘടകമാണ്. ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കും. 2023ൽ തെരഞ്ഞെടുപ്പ് വിജയിക്കുമെന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ട് പറഞ്ഞു.

പരമാവധി ഊർജത്തോടെ രാജസ്ഥാൻ യാത്രയെ സ്വീകരിക്കും. യാത്ര 12 ദിവസം സംസ്ഥാനത്ത് തുടരും. എല്ലാ വിഭാഗം ജനങ്ങളും യാത്രയിൽഭാഗമാകുമെന്ന് സചിൻ പൈലറ്റ്. രാജസ്ഥാനിലെ പാർട്ടി ഒ​റ്റക്കെട്ടാണെന്ന് യോഗത്തിനെത്തിയ കെ.സി വേണുഗോപാലും പറഞ്ഞു.  

Tags:    
News Summary - 'We are united': Ashok Gehlot, Sachin Pilot share stage days after spat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.