മുംബൈ: മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് മഹാരാഷ്ട്ര പൊലീസ്. നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനകളുമായി ഇവർക്കുള്ള ബന്ധത്തിനുള്ള തെളിവ് ലഭിച്ചുവെന്നും ഇതിെൻറ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നു മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.
മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതിന് പൊലീസിെൻറ പക്കൽ വ്യക്തമായ തെളിവുകളുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായതെന്ന് മഹാരാഷ്ട്ര എ.ഡി.ജി പരം ബീർ സിങ് അറിയിച്ചു. മാവോയിസ്റ്റുകളുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ അറസ്റ്റിലായവരാണ് സഹായം നൽകുന്നതെന്നും മഹാരാഷ്ട്ര പൊലീസ് ആരോപിച്ചു.
മാവോവാദി ചിന്തകൻ വരവരറാവു, മനുഷ്യാവകാശ പ്രവർത്തകരായ സുധ ഭരദ്വാജ്, അരുൺ ഫെരേര, ഗൗതം നവ്ലഖ, വെർണൻ ഗൊൺസാൽവസ് എന്നിവരെയാണ് പൂണെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തുടർന്ന് സുപ്രീംകോടതി ഇവരെ വീട്ടുതടങ്കലിൽ പാർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. വിമർശനങ്ങൾ ഉയരുേമ്പാഴും അറസ്റ്റിനെ ന്യായീകരിക്കുകയാണ് മഹാരാഷ്ട്ര സർക്കാറും പൊലീസും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.