ന്യൂഡൽഹി: കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗ് ഉൾപ്പെട്ടെ ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് പിന്തുണ പ്രഖ്യാപിച്ച് തമിഴ് താരം സിദ്ധാർഥ്. തുടർച്ചയായ ട്വീറ്റുകളിലൂടെയാണ് താരം കേന്ദ്രത്തിനും ഡൽഹി പൊലീസിനുമെതിരെ പ്രതിഷേധം അറിയിച്ചത്.
ദിഷ രവിക്ക് നിരുപാധികമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്യുന്നുവെച്ച് സിദ്ധാർഥ് ട്വീറ്റ് ചെയ്തു. എല്ലാവരും ദിഷക്കൊപ്പമുണ്ടെന്നും ഈ അനീതിയെയും മറികടക്കാൻ സാധിക്കുമെന്നും താരം ട്വിറ്ററിൽ കുറിച്ചു.
'പ്രതിഷേധക്കാർ പള്ളിയിൽ ഒത്തുകൂടിയാൽ അവർ ക്രിസ്ത്യൻ കലാപകാരികളാകും. ബിരിയാണി കഴിച്ചാൽ ജിഹാദികൾ, ടർബൻ ധരിച്ചാൽ ഖലിസ്ഥാനികെളന്ന് വിളിക്കും, അവർ എന്തെങ്കിലും സംഘടിപ്പിച്ചാൽ ടൂൾ കിറ്റാകും. പക്ഷേ ഫാഷിസ്റ്റ് സർക്കാറിെനക്കുറിച്ച് നമുക്കൊന്നും പറയാൻ കഴിയില്ല... നാണക്കേട്' -സിദ്ധാർഥ് മറ്റൊരു ട്വീറ്റിൽ കുറിച്ചു.
ഗോഡി മാധ്യമങ്ങൾ എന്താണ് ടൂൾ കിറ്റ് എന്നുപോലും അന്വേഷിച്ചില്ലെന്ന് പറഞ്ഞ സിദ്ധാർഥ്, കേന്ദ്രസർക്കാറിന്‍റെ നയങ്ങൾക്ക് കൂട്ടുനിൽക്കുന്ന മാധ്യമങ്ങൾക്കെതിരെയും ഡൽഹി പൊലീസിനെതിരെയും വിമർശനം ഉന്നയിച്ചു. ഷെയിം ഓൺ ഡൽഹി െപാലീസ് എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ്.
'നിങ്ങൾക്ക് സുഹൃത്തുക്കൾക്കൊപ്പം ഒരു സിനിമ കാണാൻ പോകണം. നിങ്ങൾ അവിടെ എല്ലാവർക്കും ഒരു സന്ദേശം അയക്കുന്നു. ഏത് സിനിമ, എവിടെ ചേരണം, സമയം എപ്പോൾ എന്നിങ്ങനെ. ഇതാകാം ഒരു ടൂൾ കിറ്റ്. ഇതിന്‍റെ ഏറ്റവും വൃത്തികെട്ട വശമാണ് ഐ.ടി സെൽ ഇപ്പോൾ ചെയ്യുന്നത്. ഈ വൃത്തികേട് അവസാനിപ്പിക്കണം' -മറ്റൊരു ട്വീറ്റിൽ സിദ്ധാർഥ് കുറിച്ചു.
ദിഷ രവിയെ അറസ്റ്റ് ചെയ്തതിൽ പരസ്യ വിമർശനവുമായി അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ ബന്ധുവും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മീന ഹാരിസ് രംഗത്തെത്തിയിരുന്നു.
ഫ്രൈഡേ ഫോർ ഫ്യൂച്ചർ കാമ്പയിെൻറ ഇന്ത്യയിലെ സ്ഥാപക പ്രവർത്തകരിലൊരാളായ ദിഷ രവിയെ (21) ബംഗളൂരുവിലെ സൊലദേവനഹള്ളിയിലെ വീട്ടിൽനിന്ന് ശനിയാഴ്ച രാവിലെയാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് വൈകീട്ട് ആറിനുള്ള വിമാനത്തിൽ ഡൽഹിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് ട്വീറ്റ് െചയ്ത ടൂൾ കിറ്റുമായി (ഗൂഗ്ൾ ഡോക്യുമെൻറ്) ബന്ധപ്പെട്ട് ഫെബ്രുവരി നാലിനാണ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതത്. കേസിലെ ആദ്യത്തെ അറസ്റ്റാണിത്. ഗ്രെറ്റ തുൻബർഗിെൻറ ട്വിറ്ററിലൂടെയാണ് രാജ്യത്തെ കർഷക സമരം അന്താരാഷ്ട്ര ശ്രദ്ധനേടിയത്. സമരങ്ങൾ നടക്കുമ്പോൾ ഇത്തരം ടൂൾ കിറ്റ് പ്രചരിക്കുന്നത് സാധാരണമാണ്. എന്നാൽ, ഗ്രെറ്റ ട്വീറ്റ് െചയ്ത ടൂൾ കിറ്റിന് പിന്നിൽ ഇന്ത്യക്കെതിരായ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.