കഠിനപ്രയത്നം ചെയ്യേണ്ടതുണ്ട്​; ഞങ്ങളത്​ ചെയ്യും -പ്രിയങ്ക

വാരണാസി: കോൺഗ്രസ്​ കഠിന പ്രയത്​നം ചെയ്യേണ്ട സമയമാണിതെന്നും തങ്ങളത്​ ​െചയ്യുമെന്നും എ.ഐ.സി.സി ജനറൽ ​െസക്രട്ട റി പ്രിയങ്ക ഗാന്ധി വാദ്ര. ജനങ്ങൾ ചെയ്​തത്​ ശരിയായ കാര്യമാണെന്നും പ്രിയങ്ക പറഞ്ഞു.

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ അരവിന്ദ്​ കെജ്​രിവാൾ സർക്കാർ വൻ ഭൂരിപക്ഷത്തിൽ മൂന്നാം തവണയും അധികാരത്തിൽ വന്നതിനെ കുറിച്ച്​ പ്രതികരിക്കുകയായിരുന്നു അവർ.

ഡൽഹിയിൽ കോൺഗ്രസിന്​ ഇത്തവണയും അക്കൗണ്ട്​ തുറക്കാനായിട്ടി​ല്ല. 70 അംഗ നിയമസഭയിൽ ബി.ജെ.പിക്ക്​ എട്ട്​ സീറ്റിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്​. ​62 സീറ്റിലും എ.എ.പിയാണ്​​ വിജയിച്ചത്​.

Tags:    
News Summary - we have to struggle a lot we will do priyanka gandhi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.