പിതാവും മുത്തശ്ശിയും കൊല്ലപ്പെടുമെന്ന്​ അറിയാമായിരുന്നു; ​ഘാതകരോട്​ ക്ഷമിച്ചിരിക്കുന്നുവെന്ന്​ രാഹുൽ 

സിംഗപൂർ: പിതാവ്​ രാജീവ്​ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും കൊലപാതകികളോട്​​ താനും സഹോദരി പ്രിയങ്ക വാദ്രയും ക്ഷമിച്ചുവെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. കുറേ വർഷങ്ങൾ ഇൗ സംഭവം തങ്ങളെ അലട്ടിയിരുന്നു. എന്നാൽ ഇപ്പോൾ അവരോട്​ ക്ഷമിച്ചിരിക്കുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു. സിംഗപൂരിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പിതാവും മുത്തശ്ശിയും കൊല്ലപ്പെടുമെന്ന്​ ഞങ്ങൾക്കറിയാമായിരുന്നു. പിതാവിനോട്​ ഇക്കാര്യം താൻ പറഞ്ഞിരുന്നു. െതറ്റായ ശക്​തികൾ രാഷ്​ട്രീയം ​നിയന്ത്രിക്കുേമ്പാൾ ചില കാര്യങ്ങൾക്ക്​ വേണ്ടി നിലപാടെടുത്താൽ, നിങ്ങൾ ​െകാല്ലപ്പെടും - രാഹുൽ പറഞ്ഞു.

എൽ.ടി.ടി.ഇ നേതാവ്​ പ്രഭാകരൻ മരിച്ചു കിടക്കുന്നത്​ കണ്ടപ്പോൾ എനിക്ക്​ രണ്ടു തരം വികാരങ്ങളാണുണ്ടായത്​. എന്തിന്​ ഇയാളോട്​ ഇത്തരം ക്രൂരത കാട്ടിയെന്നായിരുന്നു താൻ ചിന്തിച്ചത്​. അതേസമയം പ്രഭാകര​​െൻറ കുട്ടികളെ ഒാർത്തും​ വേദന തോന്നി. ആ വേദന എന്താണെന്ന്​ മറ്റാരെക്കാളും തനിക്കറിയാമെന്നും രാഹുൽ പറഞ്ഞു. 

എന്നെ സംബന്ധിച്ചിടത്തോളം, ഒരു അക്രമം നടക്കു​േമ്പാൾ അതിൽ പ​െങ്കടുക്കുന്നത്​ ആര്​ എന്നതിലുപരി അതിനു പിറകിൽ ഒരു മനുഷ്യ ജീവനുണ്ടെന്നും കരയുന്ന ഒരു കുഞ്ഞുണ്ട്​്​ എന്നതുമാണ്​ ശ്രദ്ധിക്കുക. അതിനാൽ അക്രമങ്ങൾ എന്നെ വള​െര അധികം വേദനിപ്പിക്കുന്നു. ജനങ്ങളെ വെറുക്കാൻ എനിക്ക്​ ബുദ്ധിമുട്ടാണ്​ - രാഹുൽ പറഞ്ഞു. 

മുൻ പ്രധാനമന്ത്രിമാരുടെ മകനും ചെറുമകനുമായതിനാൽ കൂടുതൽ പരിഗണന ലഭിച്ചിട്ടുണ്ട്​ എന്നു കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്​ അതി​​െൻറ ഏത്​ വശമാണ്​ നിങ്ങൾ സ്വീകരിക്കുന്നത്​​ എന്നതിനനുസരിച്ചാണ്​ എന്നായിരുന്നു​ രാഹുലി​​െൻറ മറുപടി. തനിക്ക്​ ചില പരിഗണനകൾ ലഭിച്ചിട്ടുണ്ട്​. ഇന്ന്​ താൻ ഇരിക്കുന്ന സ്​ഥാനം അതിനുദാഹരണമാണ്​. എന്നാൽ, താനൊരു ബുദ്ധിമുട്ടും നേരിട്ടിട്ടില്ല എന്ന്​ പറയാനാകില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. 

മുത്തശ്ശി കൊല്ലപ്പെടു​േമ്പാൾ തനിക്ക് 14 വയസാണ്​​. അതുവരെ തന്നോടൊപ്പം ബാഡ്​മിൻറൺ കളിച്ചിരുന്നവരായിരുന്നു മുത്തശ്ശിയെ കൊന്നത്​​. പിന്നീട്​ ത​​െൻറ പിതാവ്​ കൊല്ലപ്പെടുന്നു. അതായത്​ ഒരു പ്രത്യേക അന്തരീക്ഷത്തിലായിരുന്നു ജീവിതം. രാവിലെയും ഉച്ചക്കും രാത്രിയിലും നിങ്ങളെ ചുറ്റി 15 ആളുകൾ. അതൊരു പരിഗണനയാണെന്ന്​ താനൊരിക്കലും കരുതുന്നില്ല. ഇത്​ വളരെ ബുദ്ധിമു​േട്ടറിയ അവസ്​ഥയായിരുന്നെന്നും രാഹുൽ പറഞ്ഞു. 

Tags:    
News Summary - We Knew That Father Was Going to Die, and Completely Forgiven His Killers- Rahul -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.