ന്യൂഡൽഹി: യു.എസ് പാർലമെന്‍റായ ക്യാപ്പിറ്റോള്‍ ഹാളിനുള്ളില്‍ ട്രംപ് അനുകൂലികൾ അതിക്രമിച്ചു കടന്ന സംഭവത്തിൽ മോദിക്കെതിരെ ഒളിയമ്പുമായി പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ജനാധിപത്യം ചുട്ടെരിക്കാൻ മോദിയുടെ 'പ്രണ്ട്' തന്‍റെ ഗുണ്ടകളെ പ്രേരിപ്പിക്കുേമ്പാൾ ഒരുതവണ കൂടി ട്രംപിന് അധികാരം നൽകൂ എന്ന മോദിയുടെ നിലവിളി നാം മറക്കരുത് എന്നായിരുന്നു പ്രശാന്ത് ഭൂഷന്‍റെ പരിഹാസം. കഴിഞ്ഞ വർഷം ഗുജറാത്തിൽ 'നമസ്തേ ട്രംപ്' പരിപാടിക്കിടെ 'മൈ പ്രണ്ട് ഡോലൻ ട്രംപ്' എന്ന മോദിയുടെ നാക്കുപിഴയേയും 'ഹൗഡി മോഡി' പരിപാടിക്കിടെ ട്രംപിന് വേണ്ടി നടത്തിയ 'അബ്കി ബാർ ട്രംപ് സർക്കാർ' കാമ്പയിനെയും ഓർമിപ്പിച്ചാണ് ട്വീറ്റ്.
'അമേരിക്കൻ പാർലമെന്‍റിനെ ആക്രമിക്കാനും ജനാധിപത്യം ചുട്ടെരിക്കാനും മോദിയുടെ പ്രണ്ട് ഡോലാൻ ട്രംപ് തന്‍റെ ഗുണ്ടകളെ പ്രേരിപ്പിക്കുമ്പോൾ, മോദിയുടെ 'അബ്കി ബാർ ട്രംപ് സർക്കാർ' എന്ന നിലവിളി നാം ഒരിക്കലും മറക്കരുത്. ഒരു തൂവൽ പക്ഷികൾ..'' എന്നാണ് പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചത്.
As Modi's Phriend Doland Trump incites his goons to storm the US Parliament & burn down democracy, we must never forget Modi's cry "Abki baar Trump Sarkar". Birds of a feather pic.twitter.com/Wg2bquFqUu
— Prashant Bhushan (@pbhushan1) January 7, 2021
ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്‍റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്ത് കടന്നത്. സെനറ്റ് ചേമ്പറില്‍ അതിക്രമിച്ച കയറിയവര്‍ അധ്യക്ഷന്‍റെ വേദിയിലടക്കം കയറിയിരുന്നു.
ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. പുലർച്ചെ 4.15ഓടെ മുഴുവൻ അക്രമികളെയും പാർലമെന്‍റ് മന്ദിരത്തിൽ നിന്ന് ഒഴിപ്പിച്ചതായി യു.എസ് അധികൃതർ വ്യക്തമാക്കി. സംഘർഷത്തിനിടെ നാലുപേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.