ന്യൂഡൽഹി: മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തുപോലും കോൺഗ്രസിന് നേടാൻ കഴിയാത്ത ഭാഗ്യമാണ് ബി.ജെ.പിക്കുണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് വിജയം നേടിയ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ നടന്ന പാർലമെൻററി പാർട്ടിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഇത് വൻ വിജയമാണ്. ബി.ജെ.പി ഇപ്പോൾ 19 സംസ്ഥാനങ്ങളിൽ ഭരണത്തിലുണ്ട്. ഇന്ദിരാഗാന്ധി ഭരണത്തിലിരിക്കുേമ്പാൾ പോലും 18 സംസ്ഥാനങ്ങളാണ് കോൺഗ്രസ് ഭരണത്തിലുണ്ടായിരുന്നത്. രണ്ടു സീറ്റുകളിൽ നിന്ന് 19 സംസ്ഥാനങ്ങളിലേക്കുള്ള പാർട്ടിയുടെ വളർച്ചയിൽ അഭിമാനിക്കുന്നു’’- മോദി പറഞ്ഞു.
എന്നാൽ മുൻ വിജയങ്ങളിൽ അമിത ആത്മവിശ്വാസം പാടില്ല. പ്രതിപക്ഷത്തിെൻറ അവകാശവാദങ്ങൾ കേട്ട് ആരും അസ്വസ്ഥരാകേണ്ടതില്ല. പാർട്ടിയുടെ വിശ്വാസ്യതയെ തരംതാഴ്ത്തികൊണ്ടുള്ള അഭിപ്രായങ്ങൾ മുഖവിലക്കെടുക്കാതെ മുന്നേറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഗുജറാത്തും ഹിമാചൽപ്രദേശും ഉൾപ്പെടെ 14 സംസ്ഥാനങ്ങളിൽ ബി.ജെ.പി നേരിട്ടും അഞ്ചു സംസ്ഥാനങ്ങളിൽ കക്ഷിചേർന്നുമാണ് ഭരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.