ബി.ജെ.പിക്ക്​ മുൻപേ ഹിന്ദുത്വയെ പിന്തുണച്ചത്​ സേന -സാമ്​ന

മുംബൈ: മഹാരാഷ്​ട്രയിൽ രാഷ്​ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ചർച്ചകളില്ലാതെ എൻ.ഡി.എയിൽ നിന്നും ശിവസേനയെ പുറത് താക്കിയ ബി.ജെ.പി നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി സാമ്​ന മുഖപ്രസംഗം. ബി.​െജ.പിക്ക്​ മുൻപേ ഹിന്ദുത്വ ആശയത്തെയ ും ദേശീയതയേയും പിന്തുണച്ച പാർട്ടിയാണ്​ ശിവസേന. തങ്ങൾ എൻ.ഡി.എക്കെതിരെ നീങ്ങുന്നുവെന്ന്​ തോന്നുവെങ്കിൽ ബി.ജെ.പി എന്തുകൊണ്ട്​ അത്​ എൻ.ഡി.എ യോഗത്തിൽ ചർച്ച ചെയ്യാനുള്ള ധൈര്യം കാണിക്കുന്നില്ല. മെഹബൂബ മുഫ്​തിയുമായും നിതീഷ്​ കുമാറുമായി സഖ്യത്തിൽ ഏർപ്പെടു​േമ്പാൾ എന്തുകൊണ്ട്​ ബി.ജെ.പി എൻ.ഡി.എയുടെ അനുമതി തേടിയില്ല. എൻ.ഡി.എയിൽ നിന്നും ശിവസേനയെ പുറത്താക്കാനുള്ള എന്ത്​ അധികാരമാണ്​ ബി.ജെ.പിക്കുള്ളതെന്നും സാമ്​ന ലേഖനത്തിലൂടെ ശിവ​സേന ചോദിക്കുന്നു.

സംഘത്തെ ശക്തിപ്പെടുത്തിയ സഖ്യകക്ഷിയാണ്​ ശിവസേന. എ.ബി വാജ്​പേയ്​, എൽ.കെ അദ്വാനി, പ്രകാശ്​ സിങ്​ ബാദൽ, ജോർജ്​ ഫെർണാണ്ടസ്​ എന്നിവർക്കൊപ്പം എൻ.ഡി.എക്കെ രൂപം നൽകാൻ ബാൽ താക്കറെയും പ്രധാനപങ്ക്​ വഹിച്ചു.

നരേന്ദ്രമോദിക്കെതിരായി എല്ലാവരും തിരിഞ്ഞ ഘട്ടത്തിൽ അ​ദ്ദേഹത്തെ സംരക്ഷിച്ചത്​ ശിവസേനയെ അന്ന്​ നയിച്ചിരുന്ന ബാലാസാഹേബ്​ താക്കറെയാണ്​. ഇന്ന്​ ബാൽതാക്കറെയുടെ ചരമ വാർഷികത്തിൽ ബി.ജെ.പി സേനയെ എൻ.ഡി.എയിൽ നിന്നും പുറത്താക്കിയിരിക്കുന്നുവെന്നും ശിവസേന മുഖപ്രസംഗത്തിലൂടെ ആരോപിച്ചു.

Tags:    
News Summary - We Supported Hindutva When You Weren't Even Born': Sena - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.