അസമിൽ മദ്രസകളുടെ എണ്ണം കുറക്കുമെന്നും രജിസ്‌ട്രേഷൻ നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മദ്രസകളിലൂടെ പൊതു വിദ്യാഭ്യാസം ഏർപ്പെടുത്താൻ ആലോചിക്കുന്നതായും ശനിയാഴ്ച അദ്ദേഹം അറിയിച്ചു. 'ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് മദ്രസകളുടെ എണ്ണം കുറക്കാൻ ഞങ്ങൾ ലക്ഷ്യമിടുകയാണ്. സ്ഥാപനങ്ങളിൽ പൊതുവിദ്യാഭ്യാസം നടപ്പാക്കുകയും രജിസ്‌ട്രേഷൻ ഏർപ്പെടുത്തുകയും ചെയ്യും. ഇക്കാര്യത്തിൽ സമുദായത്തോടൊപ്പം ഞങ്ങൾ പ്രവർത്തിച്ചുവരികയാണ്. അവർ അസം സർക്കാറിനെ സഹായിക്കുന്നുമുണ്ട്' -ബിശ്വ ശർമ വ്യക്തമാക്കി.
തീവ്ര ആശയങ്ങൾ പഠിപ്പിക്കുന്ന ചെറിയ മദ്രസകളെ വലുതിൽ ലയിപ്പിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഭാസ്‌കർ ജ്യോതി മഹന്ത തിങ്കളാഴ്ച പറഞ്ഞിരുന്നു. സംസ്ഥാനത്തെ സ്ഥാപനങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനായി സർവേ നടന്നുവരികയാണെന്നും ജ്യോതി മഹന്ത ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.