ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥി പരാജയപ്പെട്ടതിൽ പ്രതികരണവുമായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. തെരഞ്ഞെടുപ്പുകളിൽ ചിലപ്പോൾ കോൺഗ്രസ് ജയിച്ചിട്ടുണ്ട്. ചിലപ്പോഴെല്ലാം പരാജയപ്പെട്ടിട്ടുണ്ട്. അത് കാര്യമാക്കുന്നില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു.
ബി.ജെ.പി ഘടകകക്ഷിയായ നിതീഷ് കുമാറിെൻറ ജനതാദൾ-യു എം.പി ഹരിവംശ് നാരായൺ സിങ്ങാണ് രാജ്യസഭാ ഉപാധ്യക്ഷനായി ഇന്ന് തെരഞ്ഞെടുക്കപ്പെട്ടത്. വിജയിക്കാൻ 119 വോട്ടുകൾ വേണ്ടപ്പോൾ എൻ.ഡി.എ സ്ഥാനാർഥി 125 വോട്ടുകൾ നേടി. കോൺഗ്രസിലെ മൂന്ന് തവണ എം.പിയായ ബി.കെ. ഹരിപ്രസാദായിരുന്നു പ്രതിപക്ഷ സ്ഥാനാർഥി. 105 വോട്ടുകളാണ് പ്രതിപക്ഷ സ്ഥാനാർഥിയായ ഹരിപ്രസാദിനു ലഭിച്ചത്.
തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, ഇടത്പക്ഷം, സമാജ്വാദി പാർട്ടി, ബി.എസ്.പി, എൻ.സി.പി, തെലുങ്ക്ദേശം തുടങ്ങിയ പാർട്ടികളുടെ പിന്തുണ കോൺഗ്രസിനുണ്ടായിരുന്നു. എന്നാൽ, ഡി.എം.കെയിലെ രണ്ടംഗങ്ങളും തൃണമൂൽ കോൺഗ്രസ്, വൈ.എസ്.ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികളിലെ ഒാരോ അംഗങ്ങളും തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.