ചിലതിൽ ഞങ്ങളും വിജയിക്കും- കാർത്തി ചിദംബരം

ന്യൂഡൽഹി: ചിലതിൽ ഞങ്ങളും വിജയിക്കുമെന്ന് കാർത്തി ചിദംബരം. എയർസെൽ-മാക്സിസ് കേസിൽ മുൻകൂർ ജാമ്യം ലഭിച്ച ശേഷമാണ് കാർത്തി ട്വീറ്റിലൂടെ തൻെറ സന്തോഷം അറിയിച്ചത്. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്, ഞങ്ങൾക്ക് മറ്റ് നിയമപരമാ യ ഓപ്ഷനുകളും ഉണ്ട്. നിയമ പ്രക്രിയ നിരവധി ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മുഴുവൻ കേസുകളും രാഷ്ട്രീയവൈര്യത് തിൽ നിന്നാണ് ജനിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു- സി.ബി.ഐ ആസ്ഥാനത്ത് പിതാവ് പി.ചിദംബരത്തെ കണ്ടുമുട്ടിയതിന് ശേഷം കാർത്തി മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്‌ട്രീയവൈര്യം മാത്രമാണ് താൻ ഈ കേസിൽ വലിച്ചിഴക്കപ്പെടാൻ കാരണം. എനിക്ക് എയർസെൽ മാക്സിസുമായോ എഫ്.ഐ.പി.ബിയുമായോ ഒരു ബന്ധവുമില്ല. എനിക്ക് ഒരു എയർസെൽ സിം ഉണ്ടായിരുന്നു- കാർത്തി പറഞ്ഞു.എയർസെൽ മാക്സിസ് കേസിൽ പി.ചിദംബരം, കാർത്തി ചിദംബരം എന്നിവർക്ക് പ്രത്യേക സി.ബി.ഐ കോടതി ഇന്ന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പി. ചിദംബരം നിലവിൽ ഐ.എൻ.എക്സ് മീഡിയ കേസിൽ അറസ്റ്റിലായി സി.ബി.ഐ കസ്റ്റഡിയിൽ കഴിയുകയാണ്.

ഐ.എൻ.എക്സ് മീഡിയ കേസിൽ കസ്റ്റഡിയിൽ കഴിയുന്ന ചിദംബരത്തിന് എയർസെൽ മാക്സിസ് കേസിലെ മുൻകൂർ ജാമ്യം ആശ്വാസം പകരുന്നതായി. മാക്സിസിന്‍റെ അനുബന്ധ സ്ഥാപനമായ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് സർവിസസ് ഹോൾഡിങ്സിന്, വിദേശനിക്ഷേപക പ്രോത്സാഹന ബോർഡിന്‍റെ അനുമതി ലഭിക്കാൻ, അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടന്നാണു കേസ്.

600 കോടി രൂപയുടെ നിക്ഷേപത്തിനു മാത്രമേ അനുമതി നൽകാൻ ധനമന്ത്രിക്ക് അധികാരമുള്ളൂ. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ് ഇതിൽക്കൂടുതലുള്ള ഇടപാടുകൾക്ക് അനുമതി നൽകേണ്ടത്. ഈ ചട്ടം മറികടന്നാണ് 3,500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നൽകിയതെന്നാണ് കേസിലെ ആരോപണം..

Tags:    
News Summary - We win some too: After bail in Aircel-Maxis case, Karti tweets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.