ചണ്ഡിഗഢ്: പഞ്ചാബിലെയും ജമ്മു-കശ്മീരിലെയും അതിർത്തികൾ വഴി ആയുധം കടത്താനുള്ള ശ്രമം സുരക്ഷാസേന തകർത്തു. രണ്ടു വ്യത്യസ്ത സംഭവങ്ങളിലായാണ് നിയന്ത്രണ രേഖക്കു സമീപം ആയുധങ്ങൾ കണ്ടെടുത്തത്.
ജമ്മു-കശ്മീരിലെ പൂഞ്ചിൽനിന്ന് മൂന്ന് ചൈനീസ് പിസ്റ്റളുകൾ, വെടിക്കോപ്പുകൾ, 11 ഹാൻഡ് ഗ്രനേഡുകൾ, വയർലെസ് സെറ്റ് ഉൾപ്പെടെ കണ്ടെടുത്തു. പഞ്ചാബിലെ ഫിറോസ്പുരിൽ നടത്തിയ തിരച്ചിലിൽ എ.കെ 47 തോക്കുകളടക്കമുള്ള ആയുധങ്ങൾ പിടികൂടി. മൂന്ന് എ.കെ 47 തോക്കും രണ്ട് എം16 കൈത്തോക്കുകളും ഇവയിൽ ഉൾപ്പെടുന്നു. ആയുധങ്ങളും വെടിയുണ്ടകളും ചാക്കിൽ നിറച്ചുെവച്ച നിലയിലാണ് കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.