ന്യൂഡൽഹി: ലിംഗ അസമത്വത്തിെൻറ കാര്യത്തിൽ ഇന്ത്യ പിറകോട്ടു പോയി. സ്ത്രീകളും പുരുഷന്മാരും തമ്മിൽ വിവിധ കാര്യങ്ങളിലുള്ള വിടവാണ് ലോക സാമ്പത്തിക ഫോറം റിപ്പോർട്ടിൽ പരിഗണിച്ചത്. ആഗോളതലത്തിൽ നിലവിൽ 112 ആണ് ഇന്ത്യയുടെ സ്ഥാനം. പോയവർഷം രാജ്യം 108ാമതായിരുന്നു.
ആരോഗ്യം, അതിജീവനം, സാമ്പത്തിക പ്രക്രിയയിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ റാങ്കിങ്ങിനായി അവലോകനം ചെയ്തു. ലിംഗവേർതിരിവില്ലാത്ത രാജ്യങ്ങളിൽ ഒന്നാമത് ഐസ്ലൻഡ് ആണ്. ചൈന (106), ശ്രീലങ്ക (102), നേപ്പാൾ (101), ബ്രസീൽ (92), ഇന്തോനേഷ്യ (85), ബംഗ്ലാദേശ് (50) തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയേക്കാൾ മുന്നിലാണ്. ഏറ്റവും മോശം അവസ്ഥ യമനിലാണ്. 153 ആണ് ഇവരുടെ റാങ്ക്. പാകിസ്താൻ 151ാം സ്ഥാനത്തും ഇറാഖ് 152ാമതും എത്തി.
മൊത്തത്തിൽ അസമത്വം കുറയാനുള്ള കാരണം സ്ത്രീകളുടെ രാഷ്ട്രീയത്തിലുള്ള വർധിത പങ്കാളിത്തമാണ്. രാഷ്ട്രീയ രംഗത്തെ ലിംഗപരമായ വിടവ് അവസാനിക്കാൻ 95 വർഷമെടുക്കുമെന്നാണ് പുതിയ കണക്ക്. പോയവർഷം ഇത് 107 വർഷം ആയിരുന്നു. എന്നാൽ, ഈ തവണ സാമ്പത്തികരംഗത്തെ വിടവ് വർധിക്കുകയാണുണ്ടായത്. 2006ൽ സാമ്പത്തിക ഫോറം ഇത്തരത്തിലുള്ള ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിക്കുേമ്പാൾ ഇന്ത്യയുടെ സ്ഥാനം 98 ആയിരുന്നു.
സാമ്പത്തിക മേഖലയിൽ മുന്നേറാൻ ഇന്ത്യയിൽ സ്ത്രീകൾക്ക് അവസരം കുറവാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി. രാജ്യത്ത് 100 ആൺകുട്ടികൾ പിറക്കുേമ്പാൾ പെൺകുട്ടികളുടെ എണ്ണം 91 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.