ക്ഷേ​മ പെ​ൻ​ഷ​ൻ, തൊ​ഴി​ലു​റ​പ്പ്​ കു​ടി​ശ്ശി​ക ന​ൽ​കാ​മെ​ന്ന്​ ​േക​ന്ദ്രം

ന്യൂഡൽഹി: മൂന്ന് സാമൂഹികക്ഷേമ പെൻഷനുകളിൽ കേരളത്തിന് കുടിശ്ശികയുള്ള 79 കോടി രൂപ നൽകാമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമർ സംസ്ഥാന ഗ്രാമവികസന മന്ത്രി കെ.ടി. ജലീലിനെ അറിയിച്ചു. 2015^16 സാമ്പത്തിക വർഷത്തിൽ ഒരാൾക്ക് 200 രൂപ എന്ന തോതിൽ കിട്ടാനുള്ള കേന്ദ്ര കുടിശ്ശികയാണ് നൽകാമെന്നറിയിച്ചത്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ വേതനമായി കൊടുക്കാനുള്ള മൂന്ന് മാസത്തെ കുടിശ്ശിക 760 കോടി രൂപ ഏപ്രിൽ ആദ്യവാരം നൽകുമെന്നും കേന്ദ്രം വ്യക്തമാക്കി.

പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ കേന്ദ്ര സർക്കാർ 32,300 വീടുകൾ അനുവദിച്ചിരുെന്നങ്കിലും കേരളം 27,000 ഗുണഭോക്താക്കളുടെ പട്ടികയാണ് സമർപ്പിച്ചിരുന്നത്. കേരളത്തിന് അർഹതപ്പെട്ട ബാക്കിവരുന്ന 5000ത്തോളം വീടുകൾക്ക് ഗുണഭോക്താക്കളെ കണ്ടെത്താൻ ഗ്രാമസഭകളെ അനുവദിക്കണമെന്ന് ജലീൽ തോമറിനോട് ആവശ്യപ്പെട്ടു.  ന്യൂനപക്ഷ,  പട്ടികജാതി വിഭാഗങ്ങളാണ് ഇതിൽ ഒഴിവായതെന്ന് മന്ത്രി ജലീൽ പറഞ്ഞു. രണ്ടര ലക്ഷം രൂപയാണ് ഇതുപ്രകാരം വീടുനിർമാണത്തിന് നിർധനർക്ക് ലഭിക്കുക. 

പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പ്രകാരം 250 കിലോമീറ്റർ റോഡുകളുടെ നിർമാണത്തിനുള്ള തുക നൽകാമെന്നും തോമർ പറഞ്ഞു. പുതുതായി 2500 കിലോമീറ്റർ റോഡ് സംസ്ഥാന സർക്കാർ ഇൗ പദ്ധതിക്കു കീഴിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ജലീൽ അറിയിച്ചു.

Tags:    
News Summary - welfare pension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.