പശ്ചിമബംഗാൾ: ബിഷ്ണുപുരിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ തന്മയ് ഘോഷ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തിങ്കളാഴ്ച ടി.എം.സി നേതാവ് ബ്രാത്യ ബസുവിെൻറ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.'ബിജെപി പ്രതികാര രാഷ്ട്രീയത്തിെൻറ വക്താക്കളാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പശ്ചിമ ബംഗാളിലെ ജനങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കാൻ അവർ ശ്രമിക്കുന്നു. ജന ക്ഷേമത്തിനായി മുഖ്യമന്ത്രി മമതാ ബാനർജിയെ പിന്തുണയ്ക്കാൻ ഞാൻ എല്ലാ രാഷ്ട്രീയക്കാരോടും അഭ്യർഥിക്കുന്നു'-ടിഎംസിയിൽ ചേർന്ന ഉടൻ, ഘോഷ് ബിജെപി ഭരിക്കുന്ന കേന്ദ്രത്തെ ലക്ഷ്യമിട്ട് പറഞ്ഞു.
പശ്ചിമബംഗാളിലെ ജനങ്ങൾക്കായുള്ള മുഖ്യമന്ത്രി മമതാ ബാനർജിയുടെ വികസന പ്രവർത്തനങ്ങളാണ് ഘോഷിന് പ്രചോദനമായതെന്ന് തൃണമൂൽ കോൺഗ്രസ് അവകാശപ്പെട്ടു.'ബംഗാളിലെ ജനങ്ങൾക്കായി മമത നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബിഷ്ണുപുരിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ തന്മയ് ഘോഷ് തൃണമൂൽ കുടുംബത്തിൽ ചേർന്നു. ഞങ്ങൾ അദ്ദേഹത്തെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു'-ടി.എം.സി ഒൗദ്യോഗിക അകൗണ്ടിൽനിന്ന് ട്വീറ്റ് ചെയ്തു.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 294 സീറ്റുകളിൽ 213 നേടിയാണ് ടിഎംസി അധികാരം പിടിച്ചത്. ബിജെപി കടുത്ത പോരാട്ടം കാഴ്ച്ചവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മൂന്ന് അക്കത്തിൽ പോലും എത്താൻ അവർക്ക് കഴിഞ്ഞില്ല. എന്നാൽ 2016ലെ മൂന്നിൽ നിന്ന് 2021 ൽ 77 ആയി അംഗസംഖ്യ ഉയർത്താൻ അവർക്കായി. തിരഞ്ഞെടുപ്പിന് മുമ്പ്, മുൻ ബിജെപി അധ്യക്ഷൻ അമിത് ഷാ തെൻറ പാർട്ടി 200 സീറ്റുകൾ നേടുമെന്ന് അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.