കൊൽക്കത്ത: ഡെങ്കിപ്പനി സംബന്ധിച്ച സത്യങ്ങൾ ബംഗാൾ സർക്കാർ മറച്ചുവെക്കുകയാണെന്ന് ഫേസ്ബുക്കിലൂടെ ആരോപിച്ച ഡോക്ടറെ സസ്പെൻഡ് ചെയ്തു. അരുൺചൽ ദത്ത ചൗധരിയേയാണ് പശ്ചിമബംഗാൾ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. ഫേസ്ബുക്കിലൂടെ ആരോഗ്യവകുപ്പിനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് നടപടി.
നോർത്ത് 24 പർഗാന ജില്ലയിലെ ബറാസത് ജില്ലാ ആശുപത്രിയിലാണ് ചൗധരി ജോലി നോക്കിയിരുന്നത്. ഇൗ ആശുപത്രിയിൽ നിരവധി പേരെ ഡെങ്കിപ്പനി ബാധിച്ച് അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്നാണ് ചൗധരി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടിയിരുന്നത്. രോഗികൾ പലരും നിലത്താണ് കിടക്കുന്നതെന്നും ആശുപത്രിയുടെ അവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സർക്കാറിെൻറ ഒൗദ്യോഗിക കണക്കുകളനുസരിച്ച് 19 പേരാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 18,000 പേർക്ക് ജനുവരിക്ക് ശേഷം പനി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മരിച്ചവരുടെ യഥാർഥ കണക്കുകൾ മുഖ്യമന്ത്രി മമത ബാനർജി പുറത്തുവിടുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.