കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബി.െജ.പി എം.എൽ.എയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് വിവാദം കനക്കുന്നു. മുൻ സി.പി.എം നേതാവും ഇപ്പോൾ ബി.ജെ.പി എം.എൽ.എയുമായ ദേബേന്ദ്ര നാഥ് റോയ് (60) നെ തിങ്കളാഴ്ച രാവിലെയാണ് വീടിന് ഒരു കിലോമീറ്ററോളം അകലെ ഒരു കടവരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ദേബേന്ദ്ര നാഥിെൻറ കീശയിൽ നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും സാമ്പത്തിക പ്രശ്നങ്ങൾ കാരണം അദ്ദേഹം ജീവെനാടുക്കിയതാകാനാണ് സാധ്യത എന്നുമാണ് പൊലീസ് പറയുന്നത്.
ഞായറാഴ്ച രാത്രി ഒരു മണിയോടെ ഒരു സംഘം ആളുകൾ ദേബേന്ദ്ര നാഥിനെ വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നെന്ന് ഭാര്യ ചാന്ദിമാ റോയ് പറയുന്നു. ദേബേന്ദ്ര നാഥ് ആത്മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകമാണെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ദേബേന്ദ്ര നാഥിെൻറ മൃതദേഹം തൂങ്ങി നിൽക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കയറുകൊണ്ട് കെട്ടിയ അടയാളം കൈകളിലുണ്ടായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. എം.എൽ.എയുടെ ജീവൻ േപാലും ഇവിടെ സുരക്ഷിതമല്ലെന്ന് പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു. ഉന്നത അന്വേഷണം ആവശ്യപ്പെട്ട് സി.പി.എമ്മും രംഗത്തുണ്ട്. പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ദങ്കറും സുതാര്യ അന്വേഷണം വേണമെന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്.
ദേബേന്ദ്ര നാഥ് റോയ് വന്നവഴി
1980 മുതൽ സി.പി.എമ്മിൽ പ്രവർത്തിക്കുന്നുണ്ട് ദേബേന്ദ്ര നാഥ് റോയ്. ലാളിത്യം കൊണ്ടും ഇടപെടൽ കൊണ്ടും ജനസ്വാധീനമുള്ള നേതാവായി മാറി അദ്ദേഹം. 2016 ൽ സി.പി.എം ടിക്കറ്റിൽ
ഹേമ്ദാബാദ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുേമ്പാൾ കോൺഗ്രസും അദ്ദേഹത്തെ പിന്തുണച്ചിരുന്നു. തൃണമൂൽ സ്ഥാനാർഥിയെ തോൽപിച്ചാണ് അദ്ദേഹം നിയമസഭയിലെത്തുന്നത്.
കഴിഞ്ഞ വർഷമാണ് ദേബേന്ദ്ര നാഥ് റോയ് ബി.ജെ.പിയിൽ ചേരുന്നത്. കറകളഞ്ഞ കമ്മ്യൂണിസ്റ്റായി അറിയപ്പെട്ടിരുന്ന ദേബേന്ദ്ര നാഥ് റോയുടെ കൂടുമാറ്റം സി.പി.എമ്മിെന അക്ഷരാർഥത്തിൽ ഞെട്ടിച്ചിരുന്നു. മുഖ്യ എതിരാളികളായ തൃണമൂലിനെതിരെ രാഷ്ട്രീയ അഭയം തേടിയാണ് ബി.ജെ.പിയിലെത്തിയതെന്ന് സി.പി.എം നേതാക്കളോട് പിന്നീട് അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.