കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൽക്കരി ഖനിയിൽ കുടുങ്ങിയ രണ്ടു പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. ആസൻസോൾ കുൽതി മേഖലയ ിലെ ഖനിയിലാണ് തൊഴിലാളികൾ കുടുങ്ങിയിരുന്നത്. നേരത്തെ ഒരാളുടെ മൃതദേഹം ഖനിയിൽനിന്ന് പുറത്തെടുത്തിരുന്നു.
ഒക്ടോബർ 13നായിരുന്നു സംഭവം. അനധികൃതമായി ഖനനത്തിനിറങ്ങിയ മൂന്നു പേർ സ്ഥലത്ത് കുടുങ്ങുകയായിരുന്നു. വിഷവാതകം ശ്വസിച്ച് ഇവർക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു. എൻ.ഡി.ആർ.എഫ് സംഘമാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.