ന്യൂഡൽഹി: പശ്ചിമഘട്ടത്തിൽ നിയന്ത്രണങ്ങൾ ബാധകമായ പരിസ്ഥിതിലോല പ്രദേശത്തി െൻറ വിസ്തൃതി ചുരുക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയ ഉത്തരവ്. 126 വില്ലേജുകളിലെ ജനവാ സ മേഖലകൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന 3115 ചതുരശ്ര കിലോമീറ്ററി ലുള്ള നിരോധന, നിയന്ത്രണങ്ങൾ ഇതുവഴി നീങ്ങി.
2013 നവംബർ 13ലെ നിരോധന ഉത്തരവിെൻറ അ ഞ്ചാം ഖണ്ഡികയാണ് പുതിയ ഉത്തരവുവഴി ഭേദഗതി ചെയ്തത്. കരടു വിജ്ഞാപനത്തിലെ വിസ്തൃതി തന്നെ ഉൾപ്പെടുത്തിയാണ് ഭേദഗതി. നിരോധനങ്ങൾ ബാധകമായ പരിസ്ഥിതിലോല മേഖലയുടെ (ഇ.എസ്.എ) വിസ്തൃതി ഇതുവഴി 59,940 ചതുരശ്ര കിലോമീറ്ററിൽനിന്ന് 56,825 ആയി ചുരുങ്ങി. മലയോര നിവാസികളുടെ ആശങ്കകൾക്ക് ഇടക്കാലാശ്വാസം നൽകുന്നതാണ് പുതിയ ഉത്തരവ്. അതേസമയം, കരട് വിജ്ഞാപനത്തിൽ പറയുന്ന 123 വില്ലേജുകളുടെ എണ്ണം അതേപടി നിലനിൽക്കും.
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി പശ്ചിമഘട്ടത്തിലെ 40 ശതമാനം വനമേഖലയും 60 ശതമാനം ജനാധിവാസ കേന്ദ്രങ്ങളുമെന്നാണ് മുമ്പ് വിദഗ്ധ സമിതി നിർണയിച്ചത്. ഇതിൽ 37 ശതമാനം അഥവാ 59,940 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാണെന്നും നിശ്ചയിച്ചു. 56,825 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖലയെന്നാണ് 2014ൽ ഇറക്കുകയും തുടർച്ചയായി പുതുക്കുകയും ചെയ്യുന്ന കരടു വിജ്ഞാപനത്തിൽ പറഞ്ഞത്. ഇൗ വേർതിരിവ് നീക്കുകയാണ് ഇപ്പോഴത്തെ ഉത്തരവുവഴി ചെയ്തിരിക്കുന്നത്.
പരിസ്ഥിതിലോല പ്രദേശങ്ങൾ നിർണയിക്കാൻ സർവേ നടത്തിയ കേരള സർക്കാർ, സംസ്ഥാനത്തിെൻറ പരിധിയിൽ വരുന്ന 886.7 ചതുരശ്ര കിലോമീറ്റർ മാത്രം വനേതര മേഖലയായി കണക്കാക്കണമെന്നാണ് ശിപാർശ ചെയ്തത്; 9107 ചതുരശ്ര കിലോമീറ്റർ വനമേഖല. 123 വില്ലേജുകളിൽ നാലെണ്ണം പൂർണമായി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട പ്രകാരം വനേതരമേഖലയെ പൂർണമായി നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയിട്ടില്ല. പാറമടകൾക്ക് നിയന്ത്രണം തുടരുമെന്നാണ് അറിയുന്നത്. അന്തിമ വിജ്ഞാപനം അനന്തമായി നീളുന്നതിനിടെ പശ്ചിമഘട്ടത്തിലെ മൊത്തം ഇ.എസ്.എ വിസ്തൃതിയെക്കുറിച്ചു മാത്രമാണ് പുതിയ ഉത്തരവിൽ പറയുന്നത്. ഒാരോ സംസ്ഥാനത്തും എത്ര കുറഞ്ഞുവെന്ന് വ്യക്തമാക്കിയിട്ടില്ല.
കേരളത്തെ പ്രത്യേകമായി ഉദ്ദേശിച്ചുള്ള ഉത്തരവാണിതെന്ന് ഇടുക്കി എം.പി ജോയ്സ് ജോർജ് വിശദീകരിച്ചു. വികസന പ്രവർത്തനങ്ങൾക്കുള്ള തടസ്സം നീങ്ങിയെന്നും ഇടുക്കി മെഡിക്കൽ കോളജിന് ഇൗ ഭേദഗതിയോടെ പാരിസ്ഥിതിക അനുമതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.