ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച അന്തിമ വിജ്ഞാപനം ആറു മാസത്തിനകം ഇറക്കാൻ കേന്ദ്രസർക്കാറിന് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശം. അന്തിമ വിജ്ഞാപനം വൈകുന്നതിനാൽ ഏറ്റവുമൊടുവിലത്തെ കരട് വിജ്ഞാപനം മാറ്റമൊന്നും വരുത്താതെ വീണ്ടും ഇറക്കണം. കേരളം നേരിട്ട പ്രളയക്കെടുതിയിലേക്ക് വിരൽ ചൂണ്ടിയ ജസ്റ്റിസ് എ.കെ. ഗോയലിെൻറ നേതൃത്വത്തിലുള്ള ബെഞ്ച്, പരിസ്ഥിതി ലോലമെന്ന് കരട് വിജ്ഞാപനത്തിൽ പറഞ്ഞ പ്രദേശങ്ങളുടെ വിസ്തൃതിയിൽ ഒരു മാറ്റവും വരുത്തരുതെന്ന് ഒാർമിപ്പിച്ചു. കരടിൽ മാറ്റം വരുത്തുന്നേതാ പുതിയ പാരിസ്ഥിതിക അനുമതികൾ നൽകുന്നതോ പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും.
അന്തിമ വിജ്ഞാപനം വൈകുന്നതിനെതിരെ ഗോവ ഫൗണ്ടേഷൻ നൽകിയ ഹരജിയിലാണ് ഹരിത ട്രൈബ്യൂണൽ ഉത്തരവ്. കരട് വിജ്ഞാപനത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ നീക്കമുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കസ്തൂരി രംഗൻ റിപ്പോർട്ടിലെ പരിസ്ഥിതി ലോല മേഖലയിൽനിന്ന് ഏലമലക്കാടുകളും ചതുപ്പുകളും പട്ടയ ഭൂമിയുമടങ്ങുന്ന 424 ചതുരശ്ര കിലോമീറ്റർ പ്രദേശം ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
2017ലെ കരട് വിജ്ഞാപനത്തിെൻറ കാലാവധി ആഗസ്റ്റ് 26നാണ് അവസാനിച്ചത്. 2013ലാണ് കസ്തൂരി രംഗൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ആദ്യ കരട് വിജ്ഞാപനം ഇറങ്ങിയത്. ഇതുപ്രകാരം 123 വില്ലേജുകളാണ് പരിസ്ഥിതി ലോല മേഖലയായി നിശ്ചയിച്ചത്. കാലാവധി തീർന്ന മുറക്ക് രണ്ടുവട്ടം കൂടി പുതുക്കി. 2017 ഫെബ്രുവരി 27ന് ഇറക്കിയ കരടിൽ ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന കേരളത്തിെൻറ ആവശ്യവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വീണ്ടും പുതുക്കുേമ്പാൾ പക്ഷേ, ഒരു മാറ്റവും വരുത്തരുതെന്നാണ് ട്രൈബ്യൂണൽ നിർദേശം.
ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമായ പശ്ചിമഘട്ട മേഖല സംരക്ഷിക്കപ്പെടണമെന്ന് ഗോദവർമൻ തിരുമുൽപാടിെൻറ കേസിൽ സുപ്രീംകോടതി ഉത്തരവിട്ടതാണ്. പരിസ്ഥിതിലോല മേഖലകളിൽ ഖനനം നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി ഇതേ കേസിൽ വ്യക്തമാക്കിയതും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. പ്രളയക്കെടുതിയോടെ പശ്ചിമഘട്ട സംരക്ഷണം വീണ്ടും ചർച്ചയാകുന്നതിനിടെയാണ് ട്രൈബ്യൂണൽ നിർദേശം.
രാഷ്ട്രീയ കാരണങ്ങളാൽ പശ്ചിമഘട്ട അന്തിമ വിജ്ഞാപനം ഇറക്കുന്നതിൽ കേന്ദ്രം വലിയ കാലതാമസമാണ് വരുത്തിയത്. സംസ്ഥാനങ്ങളുടെ സമീപനവും നടപടികൾ വൈകിപ്പിച്ചു. ഇനി ആറു മാസത്തിനകം അന്തിമ വിജ്ഞാപനം വേണമെന്ന നിർദേശം കേന്ദ്രം പാലിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. േലാക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരുേമ്പാൾ, തിരിച്ചടിയാവുന്ന തീരുമാനങ്ങളിലേക്ക് കടക്കാൻ സർക്കാർ മടിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.