മതങ്ങൾ ജനങ്ങളിൽ വിഭാഗീയത സൃഷ്ടിക്കുന്നില്ലെന്ന് ജോര്‍ദാൻ രാജാവ് 

ന്യൂഡൽഹി: മതങ്ങൾ ജനങ്ങളിൽ വിഭാഗീയത സൃഷ്ടിക്കുന്നില്ലെന്ന് ജോര്‍ദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ. മതങ്ങൾ ജനങ്ങളിൽ വിഭാഗീയത ഉണ്ടാക്കുന്നുവെന്നാണ് വാർത്തകളിലൂടെ കാണുന്നതും കേൾക്കുന്നതും. ലോകത്താകമാനം ചില സംഘങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്. വരും ലോകത്തിന് നന്മയുള്ള ഭാവി പടുത്തുയർത്താൻ മുസ് ലിംകളും അല്ലാത്തവരും അധികാരം ഉപയോഗിക്കണമെന്നും ജോര്‍ദാൻ രാജാവ് ആവശ്യപ്പെട്ടു. 

സമാധാനത്തിനുള്ള സംവാദങ്ങളാണ് സാർവദേശീയമായി ജോർദാൻ നടത്തുന്നത്. ലോകം ഒരു കുടുംബമാണ്. വ്യത്യസ്ത രാജ്യങ്ങളും ജനങ്ങളും അവരുടെ ഉത്തരവാദിത്തങ്ങൾ നല്ല ഭാവിക്കായി പങ്കുവെക്കണം. തീവ്രവാദത്തിനെതിരായ പോരാട്ടം മതങ്ങളും ജനങ്ങളും തമ്മിലുള്ളതാകരുത്. എല്ലാ വിശ്വാസങ്ങളും തീവ്രവാദത്തിനും അക്രമത്തിനും വെറുപ്പിനും എതിരാകണമെന്നും ജോര്‍ദാൻ രാജാവ് വ്യക്തമാക്കി.

ഒരു യുവാവ് പ്രത്യാശ നഷ്ടപ്പെട്ട് ജീവിക്കുന്നത് ഒരിക്കലും അനുവദിക്കാൻ സാധിക്കില്ല. നമ്മൾക്ക് അഭിവൃദ്ധിയുളള രാജ്യങ്ങൾ കെട്ടിപ്പടുക്കണം. കുഴപ്പങ്ങളെ പ്രതിരോധിക്കാനും സുരക്ഷിതവും സമാധാനപരവുമായ ഭാവിക്കായും നമ്മൾ പ്രതിജ്ഞ ചെയ്യണം. എന്നാൽ, മാത്രമെ ലക്ഷ്യങ്ങൾ നേടാൻ സാധിക്കൂ. 

മുസ് ലിംകൾ അനുകമ്പ, കാരുണ്യം, സഹിഷ്‌ണുത എന്നീ മൂല്യങ്ങൾ ലോകത്തിനായി പങ്കുവെക്കുന്നു. ഒരു പൊതു ഭാവിക്കായാണ് അവർ പ്രവർത്തിക്കുന്നത്. എല്ലാവർക്കും നല്ല ഭാവി ഉണ്ടാവുക എന്ന നിലപാടിലാണ് ജോർദാൻ ജനങ്ങൾ നിലകൊള്ളുന്നതെന്നും വിജ്ഞാൻ ഭവനിൽ നടന്ന പരിപാടിയിൽ അബ്ദുല്ല രണ്ടാമൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - What is heard, shown about religion is what separates people, says Jordan King Abdullah II -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.