ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്‍റെ മൂന്നാംതരംഗത്തിന് മുന്നോടിയായി വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാനാണ് അധികൃതരുടെ നീക്കം. വാക്സിനുകൾ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിനും ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭ്യമാക്കുന്നതിനായി കഠിന പരിശ്രമവും തുടരുന്നു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെ നേസൽ സ്പ്രേ (മൂക്കിൽ ഇറ്റിക്കുന്ന വാക്സിൻ) യുടെ ഗവേഷണത്തെക്കുറിച്ചും പരീക്ഷണം വിജയിച്ചാൽ പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാകുമെന്നും സൂചിപ്പിച്ചിരുന്നു. കോവിഡ് പ്രതിരോധത്തിന് വികസിപ്പിക്കുന്ന നേസൽ വാക്സിനെക്കുറിച്ച് കൂടുതൽ അറിയാം.
കൈയിൽ കുത്തിവെപ്പിലൂടെ നൽകുന്ന വാക്സിന് പകരം മൂക്കിലൂടെ തുള്ളിമരുന്ന് രീതിയിൽ നൽകുന്ന വാക്സിനാണ് നേസൽ വാക്സിൻ. മൂക്കിൽനിന്ന് നേരിട്ട് ശ്വസന പാതയിലേക്ക് വാക്സിൻ എത്തിക്കുകയാണ് ഇവയുടെ ലക്ഷ്യം. കഴിഞ്ഞവർഷം, മൂക്കിലൂടെ നൽകാവുന്ന വാക്സിൻ ശാസ്ത്രജ്ഞർ ഗേവഷണങ്ങളിലൂടെ വികസിപ്പിച്ചിരുന്നു. എലികളിൽ നടത്തിയ പരീക്ഷണത്തിൽ വാക്സിൻ ഫലപ്രദമാണെന്ന് തെളിയിക്കുകയും ചെയ്തു. ഇതിന്‍റെ കൂടുതൽ ഗവേഷണ ഫലങ്ങൾ വരുന്നതോടെ മഹാമാരിയെ ചെറുക്കാനുള്ള പ്രധാന ഉപാധിയായി ഇവ മാറിയേക്കാം. ജേണൽ സെൽ ലേഖനത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, മൂക്കിലൂടെ വാക്സിൻ നൽകുേമ്പാൾ തന്നെ പ്രതിരോധ ശേഷി ലഭിക്കും.
ഇന്ത്യയിൽ നേസൽ വാക്സിന്റെ ഗവേഷണം പുരോഗമിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയിലെ മുതിർന്ന ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥൻ അറിയിച്ചിരുന്നു. 'കുട്ടികളിൽ ഇതൊരു മാറ്റത്തിന് വഴിയൊരുക്കും' എന്നായിരുന്നു അവരുടെ പ്രതികരണം. ഭാരത് ബയോടെകിന്‍റെ ഇൻട്രാനേസൽ വാക്സിനായ ബി.ബി.വി154 പ്രാരംഭഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
വാക്സിൻ സ്വീകരിക്കാൻ കുത്തിവെപ്പിന്‍റെയോ സൂചിയുടെയോ ആവശ്യമില്ലെന്നതാണ് പ്രധാന ഗുണം. കൂടാതെ ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടമോ സഹായേമാ ഇല്ലാതെ വാക്സിൻ സ്വീകരിക്കാൻ സാധിക്കും.
പഠനങ്ങൾ പ്രകാരം നിലവിലെ കോവിഡ് വാക്സിനുകളും നേസൽ സ്പ്രേയും ഫലപ്രദമായിരിക്കും. നേസൽ സ്പ്രേ കുട്ടികൾക്കായിരിക്കും കൂടുതലായി ഉപയോഗിക്കാൻ കഴിയുക. എന്നിരുന്നാലും മുതിർന്നവരിലും ഇവ ഫലപ്രദമായി ഉപയോഗിക്കാനാകും.
വൈറസ് ശരീരത്തിനകത്ത് പ്രധാനമായും പ്രവേശിക്കുക മൂക്കിലൂടെയാണെന്നറിയാം. അതിനാൽ തന്നെ വൈറസ് പ്രവേശിക്കുന്ന സ്ഥലത്തുതന്നെ ശക്തമായ പ്രതിരോധ ശേഷി സൃഷ്ടിക്കും. ഇത് വൈറസിനെ പ്രതിരോധിക്കുന്നതിനും പകർച്ച ഒഴിവാക്കുന്നതിനും സഹായിക്കും. പ്രവേശന കവാടത്തിൽതന്നെ തടയുന്നതിനാൽ ശ്വാസകോശത്തിൽ പ്രവേശിക്കില്ല, അതിനാൽ തന്നെ മറ്റു ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കില്ല. നേസൽ സ്പ്രേയിലൂടെ കൃത്യമായ രോഗപ്രതിേരാധ ശേഷി കൈവരുകയാണെങ്കിൽ അവ തുടക്കത്തിൽ തന്നെ വൈറസിനെ പ്രതിരോധിക്കുകയും പകർച്ച തടയുകയും ചെയ്യുമെന്നും പീഡിയാട്രീഷനും ഇമ്യൂണൈസേഷൻ െഎ.എ.പി കമ്മിറ്റി മുൻ കൺവീനറുമായ ഡോ. വിപിൻ എം. വശിഷ്ട പറയുന്നു.
നിലവിൽ ഭാരത് ബയോടെകിന്‍റെ നേസൽ വാക്സിൻ ഒന്നാംഘട്ട പരീക്ഷണത്തിലാണ്. നിർമാതാക്കളിൽനിന്ന് ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം ഇൻട്രനസേൽ വാക്സിൻ ബി.ബി.വി 154 അണുബാധയുള്ള സ്ഥലത്ത് രോഗപ്രതിരോധ ശേഷി സൃഷ്ടിക്കും. ഇത് അണുബാധയെ തടയുകയും പടരുന്നത് തടയുകയും ചെയ്യും. കോവാക്സിന്റെ നിർമാതാക്കളായ ഭാരത് ബയോടെക്ക് ഈ വർഷം അവസാനത്തോടെ 10കോടി കോവിഡ് േനസൽ വാക്സിൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.