രാഷ്​ട്രീയം ഉപേക്ഷിക്കൽ;​ ഷാ ഫൈസലിൻെറ മനം മാറ്റത്തിന്​ കാരണമെന്തെന്ന്​ മെഹബൂബ മുഫ്​തി

ശ്രീനഗർ: സിവിൽ സർവിസ്​ ഉപേക്ഷിച്ച്​ രാഷ്ട്രീയ പാർട്ടി രൂപവത്​കരിച്ച മ്മു ജമ്മു കശ്മീരിലെ ഡോ. ഷാ ഫൈസൽ രാഷ്ട്രീയം ഉപേക്ഷിച്ചതിനെ ചോദ്യം ചെയ്​ത്​ പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി.2019 ഫെബ്രുവരിയിൽ സ്ഥാപിച്ച ജെ.കെ.പി.എം പാർട്ടിയുടെ പ്രസിഡൻറ്​ സ്ഥാനം ഷാ ഫൈസൽ രാജിവച്ചതിൽ കശ്മീരികൾ അസ്വസ്ഥരാണ്. രാഷ്ട്രീയത്തിലൂടെ ജമ്മു കശ്മീർ ജനങ്ങളിൽ ഫലപ്രദമായ മാറ്റം കൊണ്ടുവരാമെന്ന അഭിനിവേശമുണ്ടായിരുന്ന ഒരു വ്യക്തിയിൽ​ ആകസ്​മികമായ​​ മനംമാറ്റമുണ്ടാക്കിയ​ത്​ എന്താണ്? -മെഹബൂബ ട്വീറ്റ്​ ചെയ്​തു. പൊതുസുരക്ഷ നിയമപ്രകാരം വീട്ടുതടങ്കലിൽ കഴിയുന്ന മെഹബുബയുടെ ട്വിറ്റർ കൈകാര്യം ചെയ്യുന്നത്​ മകൾ ഇൽതിജയാണ്.

"യു‌.പി‌.എസ്‌.സി ടോപ്പറും ഹാർവാർഡ് സർവകലാശാലയിൽ നിന്നുമുള്ള പാണ്ഡിത്യവുമുള്ള ഷാ ഫൈസൽ സിവിൽ ഓഫീസറായി മികവ് പുലർത്തി. അദ്ദേഹത്തിന്​ കരിയർ ഓപ്ഷനുകൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. നിലവിൽ ഒരു കശ്മീരി നേതാവിന് ഒരു ശിങ്കിടിയോ വിഘടനവാദിയോ ആകാൻ കഴിയുമെന്ന് ഷാ ബി.ബി.സി അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഉടൻ തന്നെ പി.എസ്​.എ പ്രകാരം അദ്ദേഹത്തെ കസ്​റ്റഡിയിലെടുക്കുകയാണുണ്ടായതെന്നും മെഹബൂബ ട്വിറ്ററിലൂടെ ആരോപിച്ചു.

ജെ‌.കെ.‌പി‌.എമ്മി​െൻറ വീക്ഷണങ്ങൾ ഭരണഘടനാ അവകാശങ്ങൾക്ക്​ വേണ്ടിയുള്ളതായിരുന്നുവെന്നും മെഹബൂബ കൂട്ടിച്ചേർത്തു. മറ്റ് മുഖ്യധാരാ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി ഷാ ഫൈസലിന്​ രാഷ്ട്രീയ കെട്ടുപാടുകളില്ലായിരുന്നു. ജമ്മുകശ്​മീരിന്​ നൽകിയിട്ടുള്ള ഭരണഘടനാ അവകാശങ്ങളുടെ പരിധിയിലാണ് ജെ.കെ.പി.എം ഉണ്ടായിരുന്നതെന്നും അവർ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് അംഗീകരിക്കാൻ വിസമ്മതിക്കുന്ന രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും കേന്ദ്രം അടിച്ചമർത്തുന്നതായും അവർ ആരോപിച്ചു.

സംഘടനാ ഉത്തരവാദിത്തങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കാൻ ഫൈസൽ പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് തിങ്കളാഴ്ച ജെ.കെ.പി.എം പ്രസ്താവന ഇറക്കിയിരുന്നു.

രാഷ്ട്രീയ പ്രവർത്തനങ്ങൾ തുടരാൻ തനിക്ക് കഴിയില്ലെന്നും സംഘടനയുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്നുവെന്നും ഡോ. ​​ഷാ ഫൈസൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളെ അറിയിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.