ന്യൂഡൽഹി: തലസ്ഥാനത്തെ ജനങ്ങൾക്കായി സമർപ്പണത്തോടെ പ്രവർത്തിക്കുന്ന തന്നെ എന്തടിസ്ഥാനത്തിലാണ് തീവ്രവാദിയ െന്ന് മുദ്രകുത്തിയതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാർ. എങ്ങനെയാണ് താനൊരു തീവ്രവാദിയാവുക. അവർക ്ക് എങ്ങനെ തന്നെ തീവ്രവാദിയെന്ന് മുദ്രകുത്താനാകുമെന്നും അദ്ദേഹം ചോദിച്ചു.
ഡൽഹിയിലെ ജനങ്ങൾക്കായി സമ ർപ്പിച്ചതാണ് തെൻറ ജീവിതമെന്നും അത് അവർക്കറിയാമെന്നും കെജ്രിവാൾ പറഞ്ഞു. കെജ്രിവാൾ തീവ്രവാദി ആണെന്നതി ന് നിരവധി തെളിവുകളുണ്ടെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേകറിെൻറ പരാമർശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഷഹീൻബാഗിലെ സമരം ബി.ജെ.പി മുതലെടുക്കുകയാണ്. ജനങ്ങൾക്ക് മുന്നിൽ കാണിക്കാനായി അവർ ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് ഷഹീൻബാഗ് വെച്ച് വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു.
ഷഹീൻബാഗ് നേരിടാൻ ബി.ജെ.പിക്ക് വോട്ട് ചെയ്യൂ എന്നാണ് അമിത് ഷാ പറയുന്നത്. അമിത് ഷായെ പോലെ അധികാരമുള്ള, കേന്ദ്ര ആഭ്യന്തരമന്ത്രിയായ ഒരാൾക്ക് ഷഹീൻബാഗ് വിഷയം കൈകാര്യം ചെയ്യാൻ ദിവസങ്ങൾ മതി. എന്നാൽ അവർ അതുചെയ്യാതെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും കെജ്രിവാൾ ആരോപിച്ചു.
വികസനം പ്രവർത്തനങ്ങൾ എണ്ണിപറഞ്ഞ് പോരാടാൻ ബി.ജെ.പിക്ക് കഴിയില്ല. ഡൽഹിയിൽ ചർച്ച ചെയ്യാൻ അവർക്ക് വിഷയങ്ങളില്ല, നല്ല നേതാക്കളില്ല. അതിനാൽ കേന്ദ്രനേതാക്കളെ ഇറക്കി ആം ആദ്മി പാർട്ടിക്കെതിരെ പ്രചരണം നടത്തുന്നു. കോൺഗ്രസ്, ബി.ജെ.പി അനുയായികൾ ഡൽഹിയിലെ എ.എ.പി സർക്കാറിെൻറ പ്രവർത്തനങ്ങളിൽ സന്തുഷ്ടരാണെന്നും ഇങ്ങനൊരു സർക്കാർ അവർ ആഗ്രഹിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.