ഉഭയസമ്മതത്തിന് വാട്സ്ആപ് തെളിവ്; ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം

കൊച്ചി: വാട്സ്ആപ് ചാറ്റുകൾ ഉഭയസമ്മതത്തിന് തെളിവായി വിലയിരുത്തി കൂട്ടബലാത്സംഗ കേസിലെ പ്രതിക്ക് ഹൈകോടതിയുടെ മുൻകൂർ ജാമ്യം. ഒന്നാം പ്രതിയുമായി ചേർന്ന് കൂട്ട ബലാത്സംഗം ചെയ്യുകയും വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കോട്ടയം സ്വദേശിയായ ഉമേഷിനാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് മുൻകൂർ ജാമ്യം അനുവദിച്ചത്.

എന്നാൽ, രണ്ടുപേരും ഉണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് സംഭവം നടന്നുവെന്ന് പറയുന്ന ഹോട്ടലിലേക്ക് പരാതിക്കാരി ചെന്നതെന്ന് പരാതിക്കാരിയും ഹരജിക്കാരനും തമ്മിലെ വാട്സ്ആപ് ചാറ്റിൽനിന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മതപ്രകാരമാണെന്നും വ്യക്തമാണ്. പണം കൈമാറിയതിനും രേഖയുണ്ട്. സംഭവത്തിന് 12 ദിവസത്തിന് ശേഷമാണ് പരാതി നൽകിയിരിക്കുന്നത്. തുടർന്നാണ് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് വിലയിരുത്തി മുൻകൂർ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യജാമ്യവ്യവസ്ഥ. അന്വേഷണവുമായി സഹകരിക്കണമെന്നതടക്കം മറ്റു വ്യവസ്ഥകളുമുണ്ട്.

Tags:    
News Summary - WhatsApp proof of mutual consent; Anticipatory bail in rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.