രാജ്യത്തൊന്നാകെ മാർച്ചിൽ അടച്ചിട്ടതാണ് വിദ്യാലയങ്ങൾ. പ്രതിരോധ നീക്കങ്ങൾക്ക് പിടികൊടുക്കാതെ കോവിഡ് മഹാമാരി പടർന്നുകയറുേമ്പാൾ സ്കൂളുകളും കോളജുകളും എന്നു തുറക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. കോവിഡ് വ്യാപനത്തിന് തടയിടാനായാൽ അധ്യയനത്തിന് വീണ്ടും വിദ്യാലയങ്ങളുടെ പടി കയറാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. എന്നാൽ,ലോക്ഡൗണിൽ അയവു നൽകിയിട്ടും രോഗം പടരുന്നതോടെ സ്കൂൾ തുറക്കുന്ന തീയതി നീണ്ടുപോവുകയായിരുന്നു. ഒടുവിൽ, ഇക്കഴിഞ്ഞ തിങ്കളാഴ്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകൾ തുറക്കാനുള്ള തീരുമാനമെടുത്തു.
എപ്പോൾ സ്കൂൾ തുറക്കാം?
കേന്ദ്ര തീരുമാനം അനുസരിച്ച്, ഒക്ടോബർ 15ന് ശേഷം ഘട്ടങ്ങളായി സ്കൂൾ തുറക്കാം. എന്നാൽ, വിദ്യാലയങ്ങൾ തുറക്കുന്ന തീയതിയും രീതികളും ബന്ധപ്പെട്ട സംസ്ഥാന സർക്കാറുകൾക്ക് തീരുമാനിക്കാം. അതനുസരിച്ചാവും രാജ്യത്ത് എവിടെയൊക്കെ കുട്ടികൾ സ്കൂളുകളിൽ മടങ്ങിയെത്തുമെന്ന കാര്യത്തിൽ ഉത്തരം പറയാനാവുക. ഉദാഹരണത്തിന്, കേന്ദ്രം അനുമതി നൽകിയെങ്കിലും ഒക്ടോബർ അവസാനം വരെ കുട്ടികളെ സ്കൂളുകളിൽ തിരിച്ചെത്തിക്കേണ്ടതില്ലെന്ന് ഡൽഹി തീരുമാനമെടുത്തു കഴിഞ്ഞു. കേരളം ഉൾപെടെയുള്ള പല സംസ്ഥാനങ്ങളും ഈ രീതിയിലാണ് ചിന്തിക്കുന്നത്. എന്നാൽ, ഘട്ടംഘട്ടമായി സ്കൂൾ തുറക്കുമെന്ന് ഉത്തർ പ്രദേശ് തീരുമാനിച്ചിട്ടുണ്ട്. അവിടെ, പ്രാദേശിക കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ച് അന്തിമ തീരുമാനം ബന്ധപ്പെട്ട ജില്ല അധികൃതരാണ് എടുക്കുക.
ഇക്കാര്യത്തിലും അന്തിമ തീരുമാനം ബന്ധപ്പെട്ട സംസ്ഥാന സർക്കാറുകളുടേതാവും. ഇതിലുള്ള മുൻഗണനയുടെ കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ നിലപാട് വ്യക്തമാക്കിയിരുന്നു. ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലുള്ള കുട്ടികൾക്ക് സ്കൂളിലെത്തി അധ്യയനം തുടരാമെന്നാണ് അവരുടെ നിലപാട്. എന്നാൽ, ചെറിയ ക്ലാസുകളിലെ കുട്ടികളെ ആദ്യം സ്കൂളിൽ തിരിച്ചെത്തിക്കണമെന്ന് ഏതെങ്കിലും സംസ്ഥാനം തീരുമാനിച്ചാൽ, കേന്ദ്രം അതിൽ ഇടപെടില്ല.
സ്കൂളിലെത്തി ക്ലാസുകൾ അറ്റൻഡ് ചെയ്യണമെന്ന് കുട്ടികളെ ഒരുതരത്തിലും നിർബന്ധിക്കരുതെന്നാണ് വിദ്യാഭ്യാസ, ആഭ്യന്തര വകുപ്പുകളുടെ നിർദേശം. ഹാജറിെൻറ കാര്യത്തിൽ ഒരു കടുംപിടിത്തവും പാടില്ലെന്നും രക്ഷിതാവിെൻറ അനുമതിയെ ആശ്രയിച്ചായിരിക്കണം കുട്ടിയുടെ സ്കൂളിലെ സാന്നിധ്യമെന്നും വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയ മാർഗരേഖയിൽ പറയുന്നു. സ്കൂളിൽ പോവേണ്ടതില്ലെന്ന് തീരുമാനിക്കുന്ന കുട്ടികൾക്ക് ഓൺലൈനായി ക്ലാസുകൾ അറ്റൻഡ് ചെയ്യാമെന്നും മാർഗരേഖ വ്യക്തമാക്കുന്നു.
മഹാമാരിക്കാലത്തെ സ്കൂൾ ജീവിതത്തിൽ മാറ്റങ്ങളുണ്ടാവുമോ?
ക്ലാസിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഷിഫ്റ്റുകളായി ക്ലാസെടുക്കാം. ഷിഫ്റ്റിനനുസരിച്ച് ക്ലാസ് സമയം കുറയും. സ്കൂളിൽ കുട്ടികളും അധ്യാപകരും മറ്റു സ്റ്റാഫും നിർബന്ധമായും മാസ്ക് ധരിക്കണം. ക്ലാസ്മുറികളിൽ ആറടി അകലം പാലിക്കണം. കൈകളുടെ ശുചിത്വം സംബന്ധിച്ച നിർദേശങ്ങൾ കർശനമായി പിന്തുടരണം. നോട്ട്ബുക്കുകൾ, ഭക്ഷണം, കളിപ്പാട്ടങ്ങൾ തുടങ്ങിയവയൊന്നും പങ്കുവെക്കരുത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ പകലിൽ മുറികൾക്ക് പുറത്തായിരിക്കണം ക്ലാസ് എടുക്കേണ്ടത്.
ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലെ കുട്ടികൾ ദിനേന സ്കൂൾ ബാഗുകൾ കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്തണം. എല്ലാവിധ പഠനോപകരണങ്ങളും ക്ലാസ്മുറികളിൽതന്നെ സൂക്ഷിക്കണം. കഴിയുന്നിടത്തോളം, രക്ഷിതാക്കൾ വ്യക്തിപരമായ ഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കുട്ടികളെ സ്കൂളിൽ എത്തിക്കണം. പ്രായമായ അധ്യാപകരും സ്റ്റാഫും കണ്ടെയ്ൻമെൻറ് സോണിൽനിന്നുള്ളവരും സ്കൂളിൽ പ്രവേശിക്കാൻ പാടുള്ളതല്ല.
സ്കൂൾ തുറന്ന് രണ്ടുമൂന്ന് ആഴ്ചകളിൽ കുട്ടികൾക്ക് പരീക്ഷകളൊന്നും നടത്താൻ പാടില്ല. അതിനുശേഷം നടത്തുന്ന പരീക്ഷകൾ ഒരു ക്ലാസിലും പേനയും പേപ്പറും ഉപയോഗിച്ചുള്ളതായിരിക്കരുത്. ക്ലാസ് ക്വിസ്, പസ്ൽസ്, ഗെയിംസ്, ബ്രോഷർ ഡിസൈനിങ്, പ്രസേൻറഷൻ, ജേണൽ, പോർട്ഫോളിയോ തുടങ്ങിയവയുടെ സഹായത്തോടെയായിരിക്കണം അസസ്മെൻറുകൾ നടത്തേണ്ടതെന്ന് മാർഗരേഖയിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.