ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ കോൺഗ്രസിനെതിരെ വിമർശനവുമായി കേന് ദ്രമന്ത്രി കിഷൻ റെഡ്ഢി. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാഷ്ട്രങ്ങളിൽ മതപീഡനത്തിനിരയാവുന്ന ന്യൂനപക്ഷ സമുദായങ്ങൾ ഇറ്റലിയിലേക്കാണോ പോവേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.
‘‘അയൽ മുസ്ലിം രാഷ്ട്രങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുകയെന്നത് നമ്മുടെ ധാർമിക ഉത്തരവാദിത്തമാണ്. ഇന്ത്യയിലേക്ക് വന്നില്ലെങ്കിൽ അവർ എവിടേക്ക് പോകും,? ഇറ്റലിയിലേക്കോ.? പാവപ്പെട്ടവരായതിനാൽ ഹിന്ദുക്കളേയും സിഖുകാരേയും ഇറ്റലി സ്വീകരിക്കില്ല.’’-കിഷൻ റെഡ്ഢി പറഞ്ഞു.
അയൽരാജ്യങ്ങളിലെ ന്യൂനപക്ഷ ജനസംഖ്യ നേരത്തേയുള്ള 30 ശതമാനത്തിൽ നിന്ന് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.