ന്യൂഡൽഹി: ഡൽഹി രാംജാസ് േകാളജിൽ എ.ബി.വിപി നടത്തിയ അക്രമങ്ങൾക്ക് പിന്നാലെയുള്ള ട്വിറ്റർ പോര് കനക്കുന്നു. എ.ബി.വി.പിക്കെതിരെ കാമ്പയിൻ നടത്തിയ വിദ്യാർഥിനി ഗുർമെഹർ കൗറിനെയല്ല, ഇന്ത്യ–ചൈന യുദ്ധത്തിൽ കൊല്ലപ്പെട്ടപ്പോൾ ആഘോഷിച്ച ഇടതുപക്ഷത്തെയാണ് വിമർശിക്കേണ്ടത് എന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിെൻറ പരാമർശത്തിന് ട്വിറ്ററിൽ മറുപടിയുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുവന്നു. മഹാത്മ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആരാണ് ആഘോഷിച്ചത് എന്ന് അദ്ദേഹം ചോദിച്ചു. ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആർ.എസ്.എസുകാര്‍ മധുരപലഹാരം നല്‍കി ആഘോഷിച്ചത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആർ.എസ്.എസ് തലവൻ ഗോള്‍വള്‍ക്കറിനോട് പറഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്.
Who celebrated after Gandhi was killed! "RSS men expressed joy and distributed sweets after Gandhiji’s death" Patel to Golwalkar, 11-09-1948 pic.twitter.com/qIffEDumra
— Sitaram Yechury (@SitaramYechury) February 28, 2017
എ.ബി.വി.പിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയ കാര്‍ഗില്‍ രക്തസാക്ഷിയായ ജവാെൻറ മകള്‍ ഗുര്‍മെഹറിനെതിരെയുള്ള റിജിജുവിെൻറ പരാമര്‍ശത്തെയും സീതാറാം യെച്ചൂരി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. നിയമം നടപ്പിലാക്കുമെന്ന് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവര്‍ ഗുർമെഹറിനെ ഭീഷണിപ്പെടുത്തുന്നവരെ പിന്തുണക്കുകയാണെന്നും യെച്ചൂരി വിമര്‍ശിക്കുന്നു.
സംഘപരിവാറിെൻറ ട്രോൾ ആക്രമണം പിതാവിനെപ്പോലെ ഗുർമെഹറും ധീരയാണ് എന്ന സൂചനയാണെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു. സംഘപരിവാറിന് തങ്ങളുടെ വാദങ്ങള്‍ ന്യായീകരിക്കാനാവശ്യമായ കരുത്തില്ല. അതിനാൽ എതിർ ആശയങ്ങളെ നേരിടാനുള്ള അവരുടെ ആയുധം അക്രമവും ഭീഷണിയുമാണ്. എന്താണ് ചെയ്യേണ്ടത്, എങ്ങനെ ജീവിക്കണം തുടങ്ങി തങ്ങളുടെ പിന്തിരിപ്പന്‍ ആശയങ്ങള്‍ എല്ലാവരിലും അടിച്ചേല്‍പ്പിക്കുകയാണ് ആർ.എസ്.എസ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.