ന്യൂഡൽഹി: ഡൽഹിക്കാരനാകാൻ വേണ്ട യോഗ്യതകൾ വിവരിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിജവാളിനോട് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. രാജ്യ തലസ്ഥാനത്ത് കോവിഡ് ചികിത്സ ഡൽഹി നിവാസികൾക്ക് മാത്രമായി നിജപ്പെടുത്തിയ ആം ആദ്മി പാർട്ടി സർക്കാറിെൻറ തീരുമാനത്തെ ചോദ്യം ചെയ്താണ് മുൻ കേന്ദ്രമന്ത്രിയുടെ ട്വീറ്റ്. തീരുമാനമെടുക്കും മുമ്പ് കെജ്രിവാൾ നിയമോപദേശം തോടിയിരുന്നോ എന്നും ചിദംബരം ആരായുന്നു.
‘ഡൽഹിയിലെ ആശുപത്രികൾ ഡൽഹിക്കാർക്ക് മാത്രമെന്നാണ് മിസ്റ്റർ കെജ്രിവാൾ പറയുന്നത്. ആരാണ് ഡൽഹിക്കാരനെന്ന് അദ്ദേഹം പറഞ്ഞു തരുമോ ആവോ? ഞാൻ ഡൽഹിയിൽ ജോലി ചെയ്യുകയോ ജീവിക്കുകയോ ചെയ്യുന്ന ആളാണെങ്കിൽ ഞാൻ ഡൽഹിക്കാരനാണോ?- ചിദംബരം ട്വിറ്ററിലൂടെ ചോദിച്ചു.
Mr. Kejriwal says Delhi hospitals are only for Delhiites. Will he please tell us who is a Delhiite?
— P. Chidambaram (@PChidambaram_IN) June 8, 2020
If I live or work in Delhi, am I a Delhiite?
‘കേന്ദ്രത്തിെൻറ മെഡിക്കൽ ഇൻഷൂറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ആളുകൾക്ക് പട്ടികയിൽ ഉൾപെട്ട ഇന്ത്യയിലെ ഏത് ആശുപത്രിയിൽ നിന്നും ചികിത്സ ലഭിക്കുമെന്നാണ് ഞാൻ മനസിലാക്കുന്നത്. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് കെജ്രിവാൾ നിയമോപദേശം തേടിയിരുന്നോ‘- ചിദംബരം ചോദിക്കുന്നു.
I thought if a person had enrolled in Jan Arogya Yojana/Aayushman Bharat, he can seek treatment in any enlisted hospital, public or private, anywhere in India?
— P. Chidambaram (@PChidambaram_IN) June 8, 2020
Did Mr Kejriwal take legal opinion before he made his announcement?
ന്യൂറോസർജറി പോലെ പ്രത്യേക ശസ്ത്രക്രിയകൾ നടത്തുന്നവ ഒഴികെ തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ഡൽഹി നിവാസികൾക്ക് മാത്രമായിരിക്കും ഇനി ചികിത്സ ലഭ്യമാകുക. പ്രത്യേക ശസ്ത്രക്രിയകൾക്കായി രാജ്യ തലസ്ഥാനത്തെത്തുന്നവരെ സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി. ജൂൺ അവസാനത്തോടെ കോവിഡ് രോഗികളെ ചികിത്സിക്കാൻ ഡൽഹിക്ക് 15000 കിടക്കകൾ വേണ്ടിവരുമെന്നും അദ്ദേഹം വിശദീകരിച്ചു. ഡൽഹി ആശുപത്രികളിൽ ഡൽഹിക്കാർക്ക് മാത്രം ചികിത്സയെന്ന തീരുമാനത്തിനെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയും നേരത്തെ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.