നൂഹ് (ഹരിയാന): രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ദേശീയപാതക്കരികിൽ തന്‍റെ പിതാവ് പെഹ്ലുഖാനെ ഒരുകൂട്ടം ഗോരക്ഷക ഗുണ്ടകൾ തല്ലിച്ചതക്കുന്നത് ഇർഷാദ് നേരിട്ട് കണ്ടതാണ്. 2017 ഏപ്രിൽ 1നായിരുന്നു അത്. രണ്ടു ദിവസങ്ങൾക്കു ശേഷം ആശുപത് രിയിൽ ഗുരുതര പരിക്കുകളോട് പൊരുതി തന്‍റെ മുന്നിൽവെച്ചു തന്നെ പിതാവ് മരിച്ചു. രണ്ടു വർഷങ്ങൾക്കു ശേഷം ഇപ്പോൾ ആൾക ്കൂട്ടക്കൊലയുടെ രക്തസാക്ഷി പെഹ്ലുഖാന്റെ മൂത്ത മകൻ 28കാരനായ ഇർഷാദ് നിസ്സഹായനാണ്.
പിതാവിനെ തല്ലിക്ക ൊന്ന കേസിലെ പ്രതികളെ സംശയത്തിെൻറ ആനുകൂല്യത്തിൽ കോടതി വെറുതെ വിട്ടിരിക്കുന്നു. ‘‘പിന്നെ ആരാണ് എന ്‍റെ പിതാവിനെ കൊന്നത്‍്?’’ ഹൃദയം നുറുങ്ങുന്ന വേദനയിൽ ഇർഷാദ് ചോദിക്കുന്നു.
അന്ന് നൂറോളം പേർ തങ്ങളെ വളഞ്ഞുവെന്ന് ഇർഷാദ് ഓർക്കുന്നു. കാലികളെ കശാപ്പ് ചെയ്യാനല്ല കൊണ്ടുപോകുന്നതെന്ന് പറഞ്ഞ് കേണപേക്ഷിച്ച പിതാവിനെ അവർ ക്രൂരമായി മർദ്ദിക്കുകയും വീഡിയോ പകർത്തുകയും ചെയ്യുകയായിരുന്നു. പക്ഷേ കോടതി വിധി ഞെട്ടിച്ചു. അദ്ദേഹം സ്വയം മരിച്ചുവെന്നാണോ? -ഇർഷാദ് ചോദിക്കുന്നു. പൊലീസ് ഒരുപാട് കാര്യങ്ങൾക്ക് ഉത്തരം പറയേണ്ടതുണ്ടെന്ന് ഖാന്‍റെ മകൾ 13കാരിയായ ഹുനിജ പറഞ്ഞു.
മേവാത്തിലെ ക്ഷീരകർഷകനായ പെഹ്ലുഖാനെ (55) തല്ലിക്കൊന്ന കേസിൽ കുറ്റാരോപിതരായ ആറുപേരെയും രാജസ്ഥാനിലെ അൾവാർ അഡീഷനൽ ജില്ല കോടതിയാണ് വെറുതെ വിട്ടത്. സംശയത്തിെൻറ ആനുകൂല്യത്തിൽ പ്രതികളെ വിട്ടയച്ച കോടതി, പെഹ്ലുഖാനെ ആൾക്കൂട്ടം ആക്രമിക്കുന്ന വിഡിയോ തെളിവായി സ്വീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.
രാജസ്ഥാനില്‍നിന്ന് ഹരിയാനയിലേക്ക് പശുക്കളെയും കൊണ്ടുപോവുകയായിരുന്നു ഖാനും മക്കളും. സംഘത്തെ ഗോരക്ഷക ഗുണ്ടകൾ ആക്രമിച്ചു. രാജസ്ഥാനിലെ ജയ്പൂരിനടുത്ത കാലിച്ചന്തയിൽനിന്ന് പശുവിനെയും കിടാങ്ങളെയും വിലകൊടുത്ത് വാങ്ങിയ രസീത് കാണിച്ചിട്ടും ആക്രമണം തുടർന്നു. മർദനമേൽക്കുേമ്പാൾ കൂടെ ഉണ്ടായിരുന്ന രണ്ട് മക്കളടക്കം 40 സാക്ഷികളുണ്ട്. പ്രായപൂർത്തിയാകാത്ത രണ്ടു പേരുൾപ്പെടെ ഒമ്പത് കുറ്റാരോപിതർ ഉണ്ടായിരുന്നു. വിചാരണക്കിടെ ഒരാൾ മരിച്ചു.
എങ്കിലും നീതിന്യായ വ്യവസ്ഥയിൽ ഇപ്പോഴും വിശ്വാസമർപ്പിക്കുന്നുെവന്ന് ഗുഡ്ഗാവിൽനിന്ന് 70 കിലോമീറ്റർ അകലെ ജയ്സിങ്പൂരിലെ വീട്ടിലിരുന്ന് ഇർഷാദും സഹോദരങ്ങളും വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.